
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഷാര്‍ജ : അന്താരാഷ്ട്ര പുസ്തകമേളയില്‍ കഥാസമാഹാരങ്ങളും കവിതാ സമാഹാരങ്ങളുമായി ഒരേ പ്രദേശത്തുകാരായ മൂന്ന് എഴുത്തുകാരുടെ ആറു പുസ്തകങ്ങള്‍ ഒരേ വേദിയില്‍ പ്രകാശനം ചെയ്തു. കണ്ണൂരിലെ വളപ്പട്ടണത്തുകാരായ അസ്ഗറലി ആലൂലിന്റെ ഗുല്റോസ്,ഷബീന നജീബിന്റെ വ്യൂ വണ്‍സ്,മകളേ നിനക്കായ്,പെണ്ണവള്‍ എന്നീ പുസ്തകങ്ങളും തൊട്ടടുത്ത പ്രദേശമായ ഇരിണാവിലെ ഫൗസിയ മമ്മുവിന്റെ മീസാന്‍ കല്ലിനോട് കഥ പറയുമ്പോള്‍,ഞാനെന്ന നോവ് എന്നീ പുസ്തകങ്ങളുമാണ് ഒരേ വേദിയില്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെഎം അബ്ബാസ് പ്രകാശനം ചെയ്തത്. വിഎന്‍ ശജാസ്,ടിപി നൗഷാദ്,സജീര്‍ അബ്ദുല്‍ മജീദ്,സുമിയ സലീം,ഫായിസ മമ്മു,ഡോ.മുബശ്ശിറ ഷമീം എന്നിവര്‍ ഏറ്റുവാങ്ങി. എഴുത്തുകാരനും പ്രഭാഷകനുമായി ബഷീര്‍ തിക്കോടി മുഖ്യാതിഥിയായി. ഹരിതം ബുക്സ് എഡിറ്റര്‍ പ്രതാപന് തായാട്ട്,ജാസ്മിന് അമ്പലത്തിനകത്ത്,കെഎല്‍പി ഹാരിസ് പ്രസംഗിച്ചു. ആയിഷ മിന്‍സ ഷമീം അവതാരകയായി.
കമാല്‍ വരദൂര്‍ ഷാര്‍ജ രാജ്യാന്തരപുസ്തകമേളയില്‍ ഗള്‍ഫ് ചന്ദ്രിക പവലിയന് സന്ദര്‍ശിച്ച് സംസാരിക്കുന്നു