
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
അബുദാബി : യുഎഇയില്‍ ശൈത്യകാലത്തിന് തുടക്കംകുറിക്കാനിരിക്കെ വിനോദസഞ്ചാരികളുടെയും മറ്റു യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രക്ഷാപ്രവര്ത്തനസേനക്ക് പര്‍വത നിരകളില്‍ അഭ്യന്തരമന്ത്രാലയം പ്രത്യേക പരിശീലനം നല്കി. ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ സിവില്‍ ഡിഫന്‍സ് അക്കാദമിയാണ് ‘പര്‍വത പ്രദേശങ്ങളിലെ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍’ എന്ന സന്ദേശവു മായി ഫുജൈറയിലാണ് പ്രത്യേക പരിശീലനം നല്‍കിയത്. പര്‍വതപ്രദേശങ്ങള്‍ ഉയര്‍ത്തുന്ന അതുല്യമായ വെല്ലുവിളികളെ ഫലപ്രദമായി നേരിടുക, എല്ലാ വരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. വിശിഷ്യാ ഭൂമിശാസ്ത്രപരവും കാലാവസ്ഥയും വെല്ലുവിളിയാകുന്ന സാഹചര്യങ്ങളില്‍ അംഗങ്ങളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും പ്രത്യേക നിര്‍ദ്ദേശം നല്കി. പര്‍വ്വത പ്രദേശങ്ങളിലെ പ്ര ത്യേക സാഹചര്യങ്ങളെ മനസ്സിലാക്കി സാഹസികവും അല്ലാത്തതുമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനാവശ്യായ പരിശീലനമാണ് സേനാ അംഗങ്ങള്‍ക്ക് ഒരുക്കിയത്. പ്രഥമശുശ്രൂഷ, രക്ഷപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ എന്നിവ പ്രധാനമാണെന്ന് ബോധ്യപ്പെടുത്തി. കയറ്റവും ഇറക്കവും ഉള്‍പ്പെടെയുള്ള മേഖലകളില്‍നിന്ന് നിര്‍ണായക ഘട്ടത്തില്‍ പരിക്കേറ്റവരെ സുരക്ഷിതമായി കൈമാറ്റം ചെയ്യുന്നതിനുള്ള പരിശീലനം നല്കി. ഉപകരണങ്ങളുടെ വിതരണവും വന്ഉയ രങ്ങളിലുള്ള സാഹചര്യങ്ങളില്‍ ഉചിതമായ ആങ്കര്‍ പോയിന്റുകള്‍ തിരഞ്ഞെടുക്കുന്നതും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനറല്‍ കമാന്‍ഡ് ഓഫ് സിവില്‍ ഡിഫന്‍സ് ഈ പരിശീലന കോഴ്സുകള്‍ എല്ലാ വര്‍ഷവും നല്കിക്കൊണ്ടിരിക്കുന്നുണ്ട്.