ഗസ്സയ്ക്ക് സഹായം: 50,000 ദുരിതബാധിതര്‍ക്ക് ടെന്റുകള്‍ നല്കാന് നിര്‍ദേശം നല്കി ദുബൈ ഭരണാധികാരി

കോഴിക്കോട്: സമസ്ത എ.പി വിഭാഗം വൈസ് പ്രസിഡന്റും കാരന്തൂര്‍ മര്‍കസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി (88) അന്തരിച്ചു. അസുഖ ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എ.പി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാളിയുമായിരുന്നു. എസ്വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ട്രഷറര്‍, ജാമിഅ നൂരിയ്യ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ ഫൈസീസിന്റെ പ്രസിഡന്റ് എന്നീ നേതൃത്വങ്ങള്‍ വഹിച്ചിട്ടുണ്ട്. 1978 മുതല്‍ സമസ്തയുടെ സംഘടനാ രംഗത്ത് സജീവമായിരുന്നു.
സയ്യിദ് അഹ്മദ് ബാഫഖിയുടെയും സയ്യിദത്ത് നഫീസ ബീവിയുടെയും മകനായി 1938ല്‍ കൊയിലാണ്ടിയിലാണ് ജനിച്ചത്. കൊയിലാണ്ടി മുബാറക് റോഡില്‍ വലിയകത്ത് ബംഗ്ലാവിലാണ് താമസം. തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാം, കോഴിക്കോട് വലിയങ്ങാടി പാണ്ടികശാല, കൊയിലാണ്ടി, പരപ്പനങ്ങാടി പനയത്തില്‍, ജാമിഅഃ നൂരിയ്യ പട്ടിക്കാട് എന്നിവിടങ്ങളിലായിരുന്നു പഠനം.
നിര്യാണത്തില്‍ എ.പി. അബൂബക്കര്‍ മുസ്ലിയാര്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.