ദുബൈയില്‍ വീട് വാങ്ങുന്നവര്‍ക്ക് വമ്പന്‍ ഓഫര്‍; എസ് യു വി കാര്‍ സമ്മാന പദ്ധതിയുമായി സിമ്പോളിക് ഡവലപ്പേര്‍സ്

ദുബൈ: വീട് വാങ്ങുന്ന പ്രവാസികള്‍ക്ക് വമ്പന്‍ ഓഫറുമായി ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനി. സിമ്പോളിക് ഡവലപ്പ്മെന്റ്സ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനവും കരാര്‍ ഓപ്പുവെക്കലും കഴിഞ്ഞ ദിവസം ദുബൈയില്‍ നടത്തിയത്. Symbolic Developments, Elite Group Holdingസുമായി സഹകരിച്ച്, ദുബൈ അല്‍ഫുര്‍ജാനില്‍ സ്ഥിതിചെയ്യുന്ന Symbolic Zen Residences പദ്ധതിയിലാണ് പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി, 2026 മെയ് 1 മുതല്‍ മെയ് 31 വരെ വീട് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു Jetour T2 SUV ലഭിക്കും. ദുബൈയില്‍ നടന്ന ഒപ്പുവെപ്പ് ചടങ്ങിന് ശേഷമാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. Symbolic Zen Residences, Symbolic Developmentsന്റെ മൂന്നാമത്തെ പദ്ധതിയാണ്. യുഎഇയില്‍ വീട്ടുവാങ്ങുന്നവര് അവരുടെ ജീവിതശൈലിയെ കുറിച്ച് ചിന്തിക്കുന്ന രീതിയെ മാറ്റാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇത്. കുറഞ്ഞ സാന്ദ്രതയുള്ള താമസ സമുച്ചയമായി ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. വിശാലത, സൗകര്യം, സുഖകരമായ ജീവിതം എന്നിവക്ക് മുന്‍ഗണന നല്കുന്ന ഈ പദ്ധതി കുടുംബങ്ങള്‍ക്കായി പൂര്‍ണ്ണമായി സജ്ജീകരിച്ച സ്മാര്‍ട്ട് ഹോമുകള്‍ ഉള്‍ക്കൊള്ളുന്നു. ‘ഒരു നിക്ഷേപം, രണ്ട് ചാവികള്‍’ എന്ന ആശയത്തിലൂടെ വീടും ഗതാഗതവും ഒരുമിച്ച് നല്കുന്ന ആശയമാണ് ഈ ഓഫറെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന Jetour T2 SUV, കുടുംബങ്ങള്‍ക്ക് അനുയോജ്യമായ വാഹനമായി യുഎഇയില്‍ ശ്രദ്ധ നേടിയതാണ്. നഗരയാത്രക്കും ദൈര്‍ഘ്യമേറിയ യാത്രകള്‍ക്കും അനുയോജ്യമായ വിശാലവും പ്രായോഗികവുമായ വാഹനമാണ് ഇത്. താമസവും ഗതാഗതവും ദിവസേനയുടെ ജീവിതത്തില്‍ എത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നു എന്ന് ഈ പദ്ധതി വ്യക്തമാക്കുന്നു. Symbolic Zen Residencesന്റെ ഡിസൈന്‍ കുടുംബങ്ങളുടെ പ്രായോഗിക ജീവിതത്തെ മുന്‍നിര്‍ത്തിയാണ്. ഫ്ലാറ്റുകളുടെ ലേയൗട്ട്, സമുച്ചയത്തിന്റെ വലിപ്പം, ആകെ പ്ലാനിംഗ് എന്നിവ ദിനചര്യയിലെ സൗകര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വീടു വാങ്ങുന്നവര്‍ ഇപ്പോള്‍ സ്വത്ത് മാത്രമല്ല നോക്കുന്നതെന്നും മുഴുവന്‍ ജീവിതാനുഭവവും ശ്രദ്ധിക്കുന്നതായി സിമ്പോളിക് ഡവലപ്പ്മെന്റ്സ് വൈസ് ചെയര്മാന് മുര്‍ത്തസ മൊയിസ് പറഞ്ഞു. ഒരു വെല്‍നെസ് കേന്ദ്രീകൃത താമസ സമുച്ചയമായിരിക്കും സെന്‍ റസ്ഡന്‍സ് എന്ന് എലൈറ്റ് ഗ്രൂപ്പ് ഹോള്‍ഡിംഗ്സ് സിഎഫ്ഒ ഹാറൂണ്‍ ഹയാത്ത് പറഞ്ഞു. പൂര്‍ണ്ണമായി സജ്ജീകരിച്ച, വാസ്തു അനുസരിച്ച വീടുകള്‍, എന്‍സ്യൂട്ട് ബെഡ്റൂമുകള്‍, ക്ലോസ്ഡ് കിച്ചന്, വിശാല ബാല്കണികള്, 12 അടി ഉയരമുള്ള സീലിംഗ് എന്നിവയോടൊപ്പം സ്മാര്‍ട്ട് ഹോം സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്നു. കൂടാതെ, സ്വിമ്മിംഗ് പൂള്, യോഗധ്യാന സൗകര്യങ്ങള്‍, ജോഗിംഗ് ട്രാക്ക്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ജക്കൂസി, സ്റ്റീം & സൗന തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. ഇവി ചാര്‍ജിംഗ്, സ്മാര്‍ട്ട് എനര്‍ജി സിസ്റ്റങ്ങള്‍, പരിസ്ഥിതി സൗഹൃദ മെറ്റീരിയലുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.