
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഷാർജ : ഗൾഫ് ചന്ദ്രികയും ടാൽറോപും സംയുക്തമായി യു.എ.ഇയിൽ സംഘടിപ്പിച്ചു വരുന്ന സ്റ്റാർട്ടപ്പ് കോൺഫറൻസ് സീരീസിലെ ഷാർജ എഡിഷന് മികച്ച പ്രതികരണം. പ്രവാസി മലയാളികളായ സംരംഭകരും, ടെക്നോളജി വിദഗ്ധരുമടക്കം നിരവധി പേർ പങ്കെടുത്ത കോൺഫറൻസ് കേരളത്തിൽ സിലിക്കൺ വാലി മോഡൽ നടപ്പിലാക്കാനുള്ള ടാൽറോപിന്റെ ദൗത്യത്തിന് പൂർണ പിന്തുണ അറിയിച്ചു.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണായകമായ പ്രവാസി മലയാളികളെ കൂടി പങ്കാളികളാക്കിയും പ്രവാസി സമൂഹത്തിന്റെ കഴിവുകൾ കൂടി പ്രയോജനപ്പെടുത്തിയും ഗൂഗിളും മൈക്രോസോഫ്റ്റും ആപ്പിളും ടെസ്ലയും പോലുള്ള ആഗോള സംരംഭങ്ങൾ വളർന്നു വരുന്നതിന് സഹായകമായ അമേരിക്കയിലെ സിലിക്കൺവാലി മോഡൽ ഇക്കോസിസ്റ്റം കേരളത്തിൽ വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് ടാൽറോപ് ഗൾഫ് ചന്ദ്രികയുടെ പിന്തുണയോടെ യു.എ.ഇയിൽ സ്റ്റാർട്ടപ്പ് കോൺഫറൻസുകൾ സംഘടിപ്പിച്ചു വരുന്നത്. ‘സിലിക്കൺ വാലി മോഡൽ കേരളം’ എന്ന ആശയം സജീവ ചർച്ചയായ ഷാർജ കോൺഫറൻസിൽ കേരളത്തിൽ ടാൽറോപ് പൂർത്തിയാക്കി വരുന്ന പരിവർത്തന മാതൃകകളെ പിന്തുണച്ചു കൊണ്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉയർന്നു.
കേരളത്തെ ഹെഡ് ക്വാർട്ടേഴ്സാക്കി ഇന്ത്യയെ പ്രൊഡക്ഷൻ ഹബ്ബാക്കി ലോകത്തിലെ 193 രാജ്യങ്ങളെ ഐ.ടി സർവ്വീസുകളിലൂടെ കണക്ട് ചെയ്ത്, ആ രാജ്യങ്ങളെ കേരളത്തിന്റെ മാർക്കറ്റായി മാറ്റുവാനാണ് ടാൽറോപ് ലക്ഷ്യമിടുന്നത്.
കേരളത്തെ ഹെഡ് ഓഫീസാക്കി മാറ്റുന്നതിന് ആവശ്യമായ ഇൻഫ്രാസ്ട്രക്ചർ, മാൻപവർ തുടങ്ങിയവ ഒരുക്കുന്നതിനുൾപ്പടെ മുഴുവൻ ലോക്സഭാ മണ്ഡലങ്ങളിലുമായി 20 റീജിയണൽ ഓഫീസുകളും മുഴുവൻ നിയോജക മണ്ഡലങ്ങളിലുമായി 140 കോളേജുകളിൽ 140 ടെക്കീസ് പാർക്കുകളും മുഴുവൻ നിയോജക മണ്ഡലങ്ങളിലുമായി 140 സ്കൂളുകളിൽ 140 ഇൻവെന്റർ പാർക്കുകളും 941 ഗ്രാമപ്പഞ്ചായത്തുകളിലും ആറു കോർപ്പറേഷനുകളിലും 87 മുനിസിപ്പാലിറ്റികളിലുമായി 1064 വില്ലേജ് പാർക്കുകളും ഒരുക്കി വരുന്നു.
ഇന്ത്യയിലെ മറ്റു 27 സംസ്ഥാനങ്ങളിലെയും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ക്യാപിറ്റൽ സിറ്റികളിൽ റീജിയണൽ ഓഫീസ് സ്പേസ് ഒരുക്കി പ്രൊഡക്ഷൻ സെന്ററുകൾ കണ്ടെത്തിയുമാണ് ഇന്ത്യയെ പ്രൊഡക്ഷൻ ഹബ്ബാക്കി വേൾഡ് മാർക്കറ്റിലേക്ക് പാകമായൊരു ബ്രാന്റായി ടാൽറോപ് മാറിക്കൊണ്ടിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ 20 രാജ്യങ്ങളിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ജി.സി.സി യിൽ ഓഫീസുകൾ ആരംഭിച്ച് വിവിധ പ്രൊജക്ടുകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
ഷാർജയിലെ ഹോട്ടൽ ഹോളിഡേ ഇന്റർനാഷണലിൽ സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് കോൺഫറൻസിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ഷാർജ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി, ഗൾഫ് ചന്ദ്രിക ഗവേർണിംഗ് ബോഡി ജനറൽ കൺവീനർ ഷുക്കൂർ അലി കല്ലുങ്ങൽ, ടാൽറോപ് കോ-ഫൗണ്ടർ ആന്റ് സി.ഇ.ഒ സഫീർ നജുമുദ്ദീൻ, ടാൽറോപ് കോ-ഫൗണ്ടർ ആന്റ് ചീഫ് മീഡിയ ഓഫീസർ ഷമീർ ഖാൻ, ടാൽറോപ് കോ-ഫൗണ്ടർ ആന്റ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ അനസ് അബ്ദുൽ ഗഫൂർ, ചന്ദ്രിക കോഴിക്കോട് റെസിഡന്റ് മാനേജർ പി.എം മുനീബ് ഹസ്സൻ, മാർക്കറ്റിംഗ് മാനേജർ നബീൽ തങ്ങൾ പ്രസംഗിച്ചു.