
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ദുബൈ : അബുദാബിക്കും ദുബൈക്കുമിടയില്‍ ഷെയര്‍ ടാക്സി സംവിധാനം. പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആറ് മാസത്തേക്ക് ആയിരിക്കുമെന്ന് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ദുബൈയിലെ ഇബ്നു ബത്തൂത്ത മാളിനും അബുദാബിയിലെ അല്‍ വഹ്ദ മാളിനും ഇടയില്‍ യാത്രക്കാരെ എത്തിക്കുന്ന സര്‍വീസായിരിക്കുമിത്. യാത്രാ ചെലവ് 75 ശതമാനത്തോളം കുറയ്ക്കും. രണ്ട് എമിറേറ്റുകള്‍ക്കിടയിലുള്ള ഷെയര്‍ ടാക്സി സര്‍വീസിന് സാധ്യതയുള്ള റൂട്ടുകള്‍ വിശദമായി വിശകലനം ചെയ്ത ശേഷമാണ് ദുബൈയിലെ ഇബ്നു ബത്തൂത്ത മാളും അബുദാബിയിലെ അല്‍ വഹ്ദ സെന്ററും തിരഞ്ഞെടുത്തതെന്ന് ദുബൈയിലെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിയിലെ പ്ലാനിംഗ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടര്‍ അദേല്‍ ഷാക്രി പറഞ്ഞു. ഈ സംരംഭം യാത്രാ ചെലവ് കുറയ്ക്കാന്‍ ലക്ഷ്യമിടുന്നതായും പ്രത്യേകിച്ച് ദുബായ്ക്കും അബുദാബിക്കും ഇടയില്‍ പതിവായി യാത്ര ചെയ്യുന്നവര്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, രണ്ട് സ്ഥലങ്ങളിലെയും പൊതുഗതാഗത കേന്ദ്രങ്ങളുമായും പാര്‍ക്കിംഗ് സൗകര്യങ്ങളുമായും ബന്ധപ്പെടുത്തിയിരിക്കുന്നു. നാലുപേര്‍ യാത്രാക്കൂലി പങ്കിടുമ്പോള്‍ ഓരോ യാത്രക്കാരനും 66 ദിര്‍ഹവും രണ്ട് റൈഡര്‍മാര്‍ ടാക്സി പങ്കിടുമ്പോള്‍ 132 ദിര്‍ഹം വീതവും മൂന്ന് യാത്രക്കാരുള്ളപ്പോള്‍ 88 ദിര്‍ഹം വീതവും നല്‍കണം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിലൂടെ പരിസ്ഥിതിക്ക് പ്രയോജനം ചെയ്യുന്ന ഒറ്റ വാഹനത്തില്‍ പങ്കിട്ട യാത്രകള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ് പദ്ധതിയുടെ കേന്ദ്ര ലക്ഷ്യം. ഇത് ലൈസന്‍സില്ലാത്ത ടാക്സി സേവനങ്ങളുടെ എണ്ണവും പരിമിതപ്പെടുത്തുമെന്ന് ആര്‍ടിഎ അറിയിച്ചു.