ഗറ്റ്സി എഫ്.സി സീസണ്2 ടൂര്‍ണമെന്റ് 14ന് ദുബൈയില്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ടെക്സസിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ മത്സരിച്ച മൂന്ന് മലയാളികള്‍ക്ക് മിന്നുന്ന ജയം. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളായി മത്സരിച്ച സുരേന്ദ്രന് കെ. പട്ടേല്‍, ജൂലി എ. മാത്യു, കക്ഷിരഹിത സ്ഥാനത്തേക്ക് മത്സരിച്ച മാര്ട്ടിന് ജോണ്‍ എന്നിവരാണ് വിജയിച്ചത്. അമേരിക്കന്‍ നീതിന്യായ, പ്രാദേശിക ഭരണരംഗങ്ങളില്‍ മലയാളി സാന്നിധ്യം അടയാളപ്പെടുത്തുന്നതാണ് ഈ നേട്ടം.
ടെക്സസിലെ 240-ാം ജുഡീഷ്യല്‍ ഡിസ്ട്രിക്റ്റ് ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച സുരേന്ദ്രന് കെ. പട്ടേല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ആശാ റെഡ്ഡിയെയാണ് പരാജയപ്പെടുത്തിയത്. ആകെ രേഖപ്പെടുത്തിയ 1,82,760 വോട്ടുകളില്‍ 1,10,078 വോട്ടുകള്‍ (60.23%) പട്ടേല്‍ സ്വന്തമാക്കി. ആശാ റെഡ്ഡിക്ക് 72,682 വോട്ടുകള്‍ (39.77%) ലഭിച്ചു. 37,396 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേന്ദ്രന് വിജയിച്ചത്.
ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോര്‍ട്ട് അറ്റ് ലോ നമ്പര്‍ 3 ജഡ്ജി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജൂലി എ. മാത്യുവും മികച്ച വിജയം നേടി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജെസ്സിക ജാരാമില്ലോയെയാണ് അവര്‍ പരാജയപ്പെടുത്തിയത്. ഫോര്‍ട്ട് ബെന്‍ഡ് സെന്‍ട്രല്‍ അപ്രൈസല്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലേക്കുള്ള കക്ഷിരഹിത തിരഞ്ഞെടുപ്പില്‍ മാര്ട്ടിന് ജോണും വിജയിച്ചു. ആകെ 1,38,907 വോട്ടുകള്‍ രേഖപ്പെടുത്തിയ മത്സരത്തില്‍ 79,376 വോട്ടുകള്‍ (57.14%) നേടിയാണ് അദ്ദേഹം വിജയിച്ചത്. എതിരാളിയായ ഷെസാദ് ‘സാം’ ചത്രിവാലയ്ക്ക് 59,531 വോട്ടുകള്‍ (42.86%) ലഭിച്ചു. 19,845 വോട്ടുകളുടെ ഭൂരിപക്ഷമാണ് മാര്ട്ടിന് ജോണിന് ലഭിച്ചത്. പാലാ സെന്റ് തോമസ് കോളജ് യൂണിയന് മുന്‍ ചെയര്‍മാനാണ് അദ്ദേഹം.