
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ഷാര്‍ജ : കൊടുങ്ങല്ലുര്‍ കെകെടിഎം ഗവ.കോളജ് അലുംനി അസോസിയേഷന് യുഎഇ ചാപ്റ്റര്‍ 44 പൂര്‍വ വിദ്യാര്‍ത്ഥി,അദ്ധ്യാപകരുടെ ഓര്‍മക്കുറിപ്പുകള്‍ സമാഹരിച്ചു പുറത്തിറക്കിയ ‘ഗുല്‍മോഹര്‍ പൂത്തകാലം’പുസ്തകത്തിന്റെ പ്രകാശന ഡോ.മുരളി തുമ്മാരുകുടി ഷാര്‍ജ ബുക്ക് ഫെയര്‍ റൈറ്റേഴ്സ് ഫോറത്തില്‍ നിര്‍വഹിച്ചു. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ ബീരാന്‍കുട്ടി, ഡോ.സുമതി അച്യുതന് പുസ്തകം ഏറ്റുവാങ്ങി. അക്കാഫ് അസോസിയേഷന് എന്റെ കലാലയം സീരീസ് പ്രസിദ്ധീകരിച്ച 21 പുസ്തകങ്ങളില്‍ ഒന്നാണിത്. അക്കാഫ് അസോസിയേഷന് പ്രസിഡന്റ് പോള്‍ ടി ജോസഫ്,ജനറല്‍ സെക്രട്ടറി ദീപു,ട്രഷറര്‍ നൗഷാദ് മുഹമ്മദ്,വെങ്കിട്ട് മോഹന്‍,ഷൈന്‍ ചന്ദ്രസേനന്,ഷീല പോള്‍,ഫെബിന് ജോണ്‍,മീര,പ്രസാധകന് പ്രതാപന് തായാട്ട്,എഡിറ്റര്‍ അനസ് മാള, കണ്‍വീനര്‍ അഷ്റഫ് കൊടുങ്ങല്ലൂര്‍,അലുംനി പ്രസിഡന്റ് രമേശ് നായര്‍,ജനറല്‍ സെക്രട്ടറി നജീബ് ഹമീദ് പ്രസംഗിച്ചു.