
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ദുബൈ : ഇത്തിഹാദ് റെയില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ താമസിയാതെതന്നെ പാസഞ്ചര്‍ ട്രെയിന്‍ ഓടിതുടങ്ങും. യുഎഇയുടെ ദേശീയ റെയില്‍ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചര്‍ റെയില്‍വേ സ്റ്റേഷനുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തി. അബുദാബി, ദുബൈ, ഫുജൈറ എമിറേറ്റുകളില്‍ 3 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുക. ഇത്തിഹാദ് റെയിലിന്റെ നിര്‍മാണം തുടങ്ങി വര്‍ഷങ്ങളായെങ്കിലും പാസഞ്ചര്‍ സ്റ്റേഷനുകളുടെ വിവരം പുറത്തുവിടുന്നത് ഇപ്പോഴാണ്. ദുബൈ ഇന്‍വസ്റ്റ്മെന്റ് പാര്ക്കിന് എതിര്‍വശത്തുള്ള അല്‍ യലായിസ് സ്ട്രീറ്റില്‍ ജബല്‍അലി തുറമുഖത്തേക്കുള്ള പാതയിലായിരിക്കും സ്റ്റേഷന് നിര്‍മിക്കുക. ഇത് ദുബൈ മെട്രോ റെഡ് ലൈനുമായും ബന്ധിപ്പിക്കും. ദുബൈ മെട്രോയില്‍ ജബല്‍ അലിയില്‍ വന്നിറങ്ങിയാല്‍ വിവിധ എമിറേറ്റുകളിലേക്ക് യാത്രയും എളുപ്പമാകും. ഇവിടെ നിന്നും അബുദാബിയിലേക്കും ഫുജൈറയിലേക്കും ട്രെയിനില്‍ കൂകിപ്പായാം. അബുദാബിയില്‍ മുസഫ വ്യവസായ മേഖലക്കും മുഹമ്മദ് ബിന്‍ സായിദ് സിറ്റിക്കും മധ്യേ ഡല്‍മ മാളിനും മുസഫ ബസ് സ്റ്റേഷനും ഫീനിക്സ് ആശുപത്രിക്കും സമീപത്തായിരിക്കും സ്റ്റേഷന്. ദുബൈയില്‍ റെഡ് ലൈനിലെ ഗോള്‍ഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനു സമീപത്തും ഫുജൈറയില്‍ അല്‍ഹിലാല്‍ സ്ട്രീറ്റിലുമാണ് പാസഞ്ചര്‍ സ്റ്റേഷന് പണിയുക. ഷാര്‍ജയില്‍ യൂണിവേഴ്സിറ്റിക്കടുത്ത് എമിറേറ്റിലെ സുപ്രധാന സ്റ്റേഷന് നിര്‍മിക്കാനും ആലോചിക്കുന്നുണ്ട്. ഇതിനു പുറമെ ഒട്ടേറെ ചെറിയ സ്റ്റേഷനുകളും ആസൂത്രണം ചെയ്തിട്ടുണ്ട്. ചൈന റെയില്‍വേ ഇന്റര്‍നാഷനല്‍ ഗ്രൂപ്പിനാണ് നിര്‍മാണ ചുമതല. അല്‍സില മുതല്‍ ഫുജൈറ വരെ 1200 കിലോമീറ്റര്‍ നീളത്തിലുള്ളതാണ് ഇത്തിഹാദ് റെയില്‍. മണിക്കൂറില്‍ 200 കി.മീ.വേഗത്തില്‍ ട്രെയിന്‍ ഓടും.