ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെ പരാജയപ്പെട്ട രാജ്യമെന്ന് വിശേഷിപ്പിച്ചു. ഇറാനിലെ പണപ്പെരുപ്പം 300 ശതമാനത്തിലെത്തിയതായും പറഞ്ഞു. ഒരു മാസത്തിന് ശേഷം അമേരിക്കയും ഇറാനും വീണ്ടും ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇറാന് നാവികസേനയോ വ്യോമസേനയോ ഇല്ലെന്നും, ഇറാന് ആണവായുധം സ്വന്തമാക്കുന്നത് തടയാനാണ് അമേരിക്ക യുദ്ധം നടത്തുന്നതെന്നും ട്രംപ് ആവര്‍ത്തിച്ചു. സംഘര്‍ഷം വര്‍ധിച്ചതോടെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സാധാരണ നിലയിലായിട്ടില്ല. പ്രാഥമിക കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച ഏകദേശം 5 കപ്പലുകള്‍ മാത്രമാണ് കടലിടുക്കിലൂടെ സഞ്ചരിച്ചത്. ഇതില്‍ നാലെണ്ണം കടലിടുക്കില്‍ പ്രവേശിക്കുകയും ഒരെണ്ണം പുറത്തേക്ക് പോകുകയും ചെയ്തു. കഴിഞ്ഞ 10 ദിവസത്തെ ശരാശരി പ്രതിദിന ഗതാഗതം ഏകദേശം 14 കപ്പലുകളാണ്.
എന്നാല്‍ തിങ്കളാഴ്ച ട്രംപ് ഹോര്‍മുസ് കടലിടുക്ക് ‘വളരെ നല്ല നിലയിലാണ്’ എന്നും പ്രതിദിനം ശരാശരി 30 കപ്പലുകള്‍ കടന്നുപോകുന്നുണ്ടെന്നും അവകാശപ്പെട്ടിരുന്നു. അമേരിക്കന്‍ നാവികസേനയുടെ സഹായത്തോടെ വലിയ തോതില്‍ എണ്ണ ഗതാഗതം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഇതിനിടെ ഖാര്‍ഗ് ദ്വീപില്‍ സ്ഫോടനങ്ങള്‍ നടക്കുന്നതായി കാണിക്കുന്ന രണ്ട് വീഡിയോകള്‍ ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ വീഡിയോകള്‍ AI ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും ഖാര്‍ഗ് ദ്വീപില്‍ അത്തരമൊരു ആക്രമണം നടന്നിട്ടില്ലെന്നും പിന്നീട് വ്യക്തമായി. ഇറാനും ട്രംപിന്റെ പോസ്റ്റിനെ പരിഹസിച്ച് പ്രതികരിച്ചിരുന്നു.