റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

ഡാലസ്: വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ജയിപ്പിച്ചാല്‍ രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്ക്ക് 5,000 ഡോളര്‍ വീതം നല്‍കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡാലസില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആദ്യ ഇടക്കാല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിച്ചാല്‍, നിങ്ങളും ഞങ്ങളോടൊപ്പം വിജയിക്കുകയാണ്. നിങ്ങള്‍ക്ക് 5,000 ഡോളര്‍ ലഭിക്കും. ഇതിനെ ‘ട്രംപ് ഡിവിഡന്റ്’ എന്ന് വിളിക്കാം. ഈ തുക അമേരിക്കയ്ക്കുള്ളില്‍ തന്നെ ചെലവഴിക്കണമെന്ന ഒരു നിബന്ധന മാത്രമാണ് തനിക്കുള്ളത്. വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയ തീരുവയില്‍ നിന്നും വിദേശ നിക്ഷേപങ്ങളില്‍ നിന്നുമുള്ള വരുമാനമാണ് ഈ പണം നല്കാന് ഉപയോഗിക്കുക. വോട്ടെടുപ്പില്‍ താന്‍ നേരിട്ട് മത്സരിക്കുന്നതായി സങ്കല്‍പ്പിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണം. ഞാന്‍ ബാലറ്റിലുണ്ടെങ്കില് റിപ്പബ്ലിക്കന്മാര് എപ്പോഴും മികച്ച വിജയം നേടാറുണ്ട്. അതിനാല്‍ ഞാന്‍ ബാലറ്റിലുണ്ടെന്ന് ഒരു തവണ കൂടി നിങ്ങള്‍ സങ്കല്‍പ്പിക്കണമെന്നും ട്രംപ് പറഞ്ഞു.
തുക വിതരണം ചെയ്യാന്‍ ഏകദേശം 1 ട്രില്യണ്‍ ഡോളറിലധികം ചെലവ് വരും. വിലക്കയറ്റത്തിലും വിദേശനയങ്ങളിലും വോട്ടര്‍മാര്‍ക്കിടയില്‍ അമര്‍ഷം നേരിടുന്ന ഘട്ടത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. അതേസമയം, ടെക്സസിലെ അമേരിക്കന്‍ എയര്‍ലൈന്‍സ് സെന്ററില്‍ സംഘടിപ്പിച്ച രണ്ടുദിവസത്തെ കണ്‍വെന്‍ഷനില്‍ വലിയ ജനപങ്കാളിത്തമാണ് പ്രകടമായത്. എന്നാല്‍, തോല്‍വി ഭയന്ന് വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിരാശാജനകമായ ശ്രമമാണിതെന്ന് ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി വിമര്‍ശിച്ചു.