അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം ഇനി തഹ്നൂന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികളും രണ്ട് തമിഴ്നാട്ടുകാരും അടക്കം അഞ്ച് പേര് മരിച്ചു. നഴ്സുമാരായ കോട്ടയം പാല സ്വദേശി ജെയ്സിമോള്‍ മാത്യു (46), കോട്ടയം കുരുമുള്ളൂര്‍ ആനച്ചേരി അഞ്ചക്കുന്നേല്‍ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികള്‍. തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദേവമ്മ ഹെപ്സിബ (33), ചെന്നൈ സ്വദേശിനി വിജയലക്ഷ്മി എന്നിവരാണ് മരിച്ച തമിഴ്നാട് സ്വദേശികള്‍. വിജയലക്ഷ്മി മൂന്നാറില്‍ ജനിച്ചുവളര്‍ന്ന ശേഷം ചെന്നൈയിലേക്ക് താമസം മാറുകയായിരുന്നു. വാഹനത്തിന്റെ െ്രെഡവറായ സൗദി പൗരനും മരണപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അപകടമുണ്ടായത്.
മക്ക പ്രവിശ്യയിലെ അല്‍ഗഫ, അല്‍ബേ എന്നീ പ്രദേശങ്ങളിലെ ഡിസ്പെന്‍സറികളില്‍ ജോലി ചെയ്യുകയായിരുന്നു നഴ്സുമാര്‍. അവധി ദിനമായതിനാല്‍ സാധനങ്ങള്‍ വാങ്ങാനായി 100 കിലോമീറ്റര്‍ അകലെയുള്ള റാനിയ എന്ന പട്ടണത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഓഫ് റോഡില്‍ നിന്ന് കയറി വന്ന വാഹനം ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാരാന്ത്യങ്ങളിലാണ് നഴ്സുമാര്‍ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുന്നതിന് പോകാറുള്ളത്. ഇന്നലെ അവധിയായതിനാല്‍ സ്ഥാപനത്തിലെ സൗദി പൗരനായ െ്രെഡവര്‍ക്കൊപ്പം പോകുമ്പോഴായിരുന്നു അപകടം. അപകടത്തില്‍പെട്ടത് മലയാളികളും തമിഴ്നാട്ടുകാരുമാണെന്ന വിവരം രാത്രി വൈകിയാണ് പുറത്തുവന്നത്. ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.