ടെലികോം മേഖലയില്‍ യുഎഇ 6ജി നടപ്പാക്കുന്നു

അബുദാബി : ഗ്ലോബല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നയത്തിന് യുഎഇ മന്ത്രിസഭയുടെ അംഗീകാരം. നിര്‍മിതബുദ്ധി(എ.ഐ.)യുടെ ദുരുപയോഗം തടയാനാണ് അന്താരാഷ്ട്രനയം അവതരിപ്പിച്ചത്.എ.ഐ. സംവിധാനങ്ങള്‍ നിയന്ത്രിക്കാനും സുരക്ഷിതമാക്കാനും ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാനും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സുരക്ഷ, സ്വകാര്യത, ഡേറ്റാ സുരക്ഷ എന്നിവ ഉറപ്പാക്കണമെന്നും നയം വ്യക്തമാക്കുന്നുണ്ട്. സാങ്കേതികമുന്നേറ്റങ്ങള്‍ സാമൂഹികക്ഷേമം മെച്ചപ്പെടുത്താന്‍ ഉതകുന്നതായിരിക്കണമെന്ന് നിര്‍മിതബുദ്ധി, ഡിജിറ്റല്‍ ഇക്കോണമി, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷന്‍സ് മന്ത്രി ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലമ പറഞ്ഞു. പുരോഗതി, സഹകരണം, സമൂഹം, ധാര്‍മികത, സുസ്ഥിരത, സുരക്ഷ എന്നീ ആറു തത്വങ്ങളില്‍ കേന്ദ്രീകരിച്ചാണ് നയം രൂപവത്കരിച്ചത്.