
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
അബുദാബി : യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അബുദാബിയിലെ ഖസര്‍ അല്‍ ഹോസില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തിന്റെ പതാക ദിനം ആചരിച്ചു. ഇത് അഭിമാനത്തിന്റെയും ഐക്യത്തിന്റെയും സ്വത്വബോധത്തിന്റെയും പ്രതീകമാണെന്നു പ്രസിഡന്റ് പറഞ്ഞു.
പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. ദേശീയ ഗാനാലാപനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്നു രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് തന്റെ അഭിമാനം പ്രകടിപ്പിക്കുകയും രാജ്യത്തെ യുവാക്കളോടുള്ള തന്റെ ശുഭാപ്തിവിശ്വാസം പങ്കുവെക്കുകയും ചെയ്തു.
അവരുടെ സമര്‍പ്പണത്തിലൂടെയും നേട്ടങ്ങളിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും യുഎഇ പതാക ഉയരത്തില്‍ പറക്കുന്നത് തുടരുമെന്നും പ്രസിഡന്റ് പറഞ്ഞു. ഈ ദേശീയ പരിപാടിയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം അവരുടെ മികവിനോടുള്ള ഭരണകൂടത്തിന്റെ അഭിനന്ദനവും രാജ്യത്തിന് ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതില്‍ അവരുടെ പങ്ക് അടിവരയിടുന്നതാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. അബുദാബിയിലെ ഏറ്റവും പഴക്കമേറിയ ചരിത്ര നിര്‍മിതിയായ ഖസര്‍ അല്‍ ഹൊസ്ന്‍ കാലങ്ങളായി നഗരത്തിന്റെ വികസനത്തിന്റെ തെളിവായി നിലകൊള്ളുന്ന സമുച്ചയമാണ്.