
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്മാര്ക്കറ്റ് അടച്ചുപൂട്ടി
ജനങ്ങളില്വച്ച് ഉത്കൃഷ്ടരാണ് വാഗ്ദത്തം പാലിക്കുന്നവര്. അതായത് പറഞ്ഞ വാക്കു പാലിക്കുന്നവര്. കരാര് അനുസരിച്ച് പ്രതിബദ്ധ കാട്ടുന്നവര്. മഹിതമായ സ്വഭാവത്തിനുടമകളായ അവര് കുടുംബത്തോടും സമൂഹത്തോടുമുള്പ്പെടെ എല്ലാവരോടും ധാര്മിക പ്രതിബദ്ധത പുലര്ത്തുന്നവരായിരിക്കും. കളവോ വഞ്ചനയോ ചതിയോ കാട്ടുകയില്ല. മാന്യതയും ആത്മാഭിമാനവും അവര് കൊണ്ടു നടക്കുന്ന മൂല്യങ്ങളാകും. അതുകൊണ്ടാണ് അല്ലാഹു അവരെ പരിശുദ്ധ ഖുര്ആനില് പുകഴ്ത്തിപ്പറഞ്ഞിട്ടുള്ളത്: ‘കരാറുകള് പൂര്ത്തീകരിക്കുകയും വിഷമതകളും കഷ്ടപ്പാടുകളും വന്നെത്തുമ്പോഴും യുദ്ധരംഗത്താകുമ്പോഴും ക്ഷമകൈകൊള്ളുകയും ചെയ്യുന്നവര് ആരോ അവരാണ് പുണ്യവാന്മാര് (സൂറത്തുല് ബഖറ 177). മുഹമ്മദ് നബി (സ്വ)യും അവരെ വാഴ്ത്തിയിട്ടുണ്ട്, അന്ത്യനാളില് അല്ലാഹുവിന്റെയടുക്കല് ഏറ്റവും ഉത്തമരായിട്ടുള്ളത് സുമനസോടെ വാഗ്ദത്ത പാലനം നടത്തിയവരെന്നാണ് നബി (സ്വ) പറഞ്ഞത്. അവര്ക്ക് തക്കതായ പ്രതിഫലങ്ങളും അല്ലാഹു തയാര് ചെയ്തിട്ടുണ്ട്.
സൃഷ്ടികളില്വച്ച് ഏറ്റവും നന്നായി വാഗ്ദത്ത പാലനവും ധാര്മിക പ്രതിബദ്ധതയും കാണിച്ചവരാണ് പ്രവാചകന്മാര്. അവരുടെ കരാര് പാലനത്തിന്റെ നാള്വഴികള് ചരിത്രത്തില് നിന്ന് ഗ്രഹിക്കാനാവും. ‘ബാധ്യതകള് പൂര്ത്തീകരിച്ച ഇബ്രാഹിം നബി (അ)’ എന്ന് ഖുര്ആന് പരാമര്ശിക്കുന്നത് സൂറത്തുന്നജ്മ് 37ാം സൂക്തത്തില് കാണാം. അങ്ങനെ എല്ലാ നബിമാരും സ്രഷ്ടാവിനോടും ഇതര സൃഷ്ടികളോടും സമൂഹത്തോടും നാടിനോടും എന്നല്ല, പ്രപഞ്ചത്തോട് ഒന്നടങ്കം പ്രതിബദ്ധത കാട്ടിയിരുന്നു. ഇക്കാര്യത്തില് ഏറ്റവും മുന്നില് നില്ക്കുന്നവരാണ് അന്ത്യപ്രവാചകര് മുഹമ്മദ് നബി (സ്വ). ധാര്മിക പ്രതിബദ്ധത കാട്ടുന്ന പുണ്യവാന്മാരില് വെച്ച് ഏറ്റവും ശ്രേഷ്ഠര് സ്വന്തം മാതാപിതാക്കളോടുള്ള കടമകള് നിറവേറ്റി പ്രതിബദ്ധത പുലര്ത്തുന്നവരാണ്. അങ്ങനെയുള്ളവര് മാതാവിനും പിതാവിനുമായി നന്മകള് ചെയ്യും. അവരുടെ പ്രയത്നങ്ങള്ക്ക് വില കല്പ്പിക്കും.പരസ്യമായും രഹസ്യമായും അവര്ക്ക് വേണ്ടി പ്രാര്ത്ഥിക്കുകയും ചെയ്യും.
അല്ലാഹുവിനും മാതാപിതാക്കള്ക്കും നന്ദി ചെയ്യാനാണല്ലൊ ഖുര്ആനില് നല്കുന്ന ഉപദേശം (സൂറത്തു ലുഖ്മാന് 14). മാതാപിതാക്കളോടുള്ള പ്രതിബദ്ധത പൂര്ത്തീകരിച്ചവര്ക്ക് സ്രഷ്ടാവിന്റെയും സൃഷ്ടികളുടെയും കൃപയുണ്ടാവും. അല്ലാത്തവരില് ഒരു ധാര്മിക പ്രതിബദ്ധതയും പ്രതീക്ഷിക്കേണ്ടതില്ല. മറ്റുള്ളവര്ക്കായി മാതാപിതാക്കളോടുള്ള കരാര് പാഴാക്കിയവരായിരിക്കും അത്തരക്കാര്. കുടുംബത്തോടുള്ള ബാധ്യതകള് നിറവേറ്റുന്നവരും ധാര്മിക പ്രതിബദ്ധത പാലിച്ചവരാണ്. കുടുംബത്തോടുള്ള കടമകള് പാലിക്കുന്നതില് നബി (സ്വ) ഉത്തമമായ മാതൃകകള് കാണിച്ചിട്ടുണ്ട്. നബി (സ്വ) പ്രിയ പത്നി ഖദീജാ (അ)യുടെ നന്മകള് അംഗീകരിക്കുകയും മഹത്വങ്ങള് എടുത്തു പറയുകയും ചെയ്യുമായിരുന്നു. ജനം അവിശ്വസിച്ചപ്പോള് എന്നെ വിശ്വസിച്ചവളാണ് ഖദീജ. ജനം കളവാക്കിയപ്പോള് എന്നെ സത്യമാക്കിയവളാണ് ഖദീജ. ജനം എന്നെ ബഹിഷ്ക്കരിച്ചപ്പോള് സമാശ്വസിപ്പിച്ചവളാണ് ഖദീജ. (ഹദീസ്). ദാമ്പത്യ ബന്ധത്തിന്റെ മഹത്വങ്ങളും കുടുംബ മാഹാത്മ്യങ്ങളും അവഗണിക്കുന്നവരുടെ കാര്യം പരിതാപകരം തന്നെ. ഭാര്യ ഭര്ത്താക്കന്മാര് പരസ്പരം ഔദാര്യം കാണിക്കാന് മറക്കരുതെന്ന് അല്ലാഹു തന്നെ ഉണര്ത്തുന്നുണ്ട് (സൂറത്തു ബഖറ 237).
സുഹൃത്തുക്കളോടുള്ള ബന്ധത്തിലും ധാര്മിക പ്രതിബദ്ധത കാട്ടണം. അത് നല്ല ഓര്മകള് നിലനിര്ത്തും. നബി(സ്വ) സന്തതസഹചാരിയും സഹകാരിയുമായ അബൂബക്കര് സിദ്ദീഖി(റ)നോട് കാണിച്ച സൗഹൃദബന്ധം ചരിത്രപരമാണ്. നബി(സ്വ) അബൂബക്കറി(റ)ന്റെ മഹത്വങ്ങള് എടുത്തുപറയുമായിരുന്നു: സമ്പത്തിലും സഹവാസത്തിലും എന്നോട് ഏറെ പ്രതിബദ്ധത കാട്ടുന്നയാള് അബൂബക്കറാണ് (ഹദീസ്). നാടിനോടും ധാര്മിക പ്രതിബദ്ധത പുലര്ത്തണം. നാടിനു വേണ്ടി സേവന നിരതരാവണം. നാടിന്റെ സുരക്ഷക്കായി നിലകൊള്ളണം. നാടിന്റെ വികസനത്തിനും ഉന്നതിക്കുമായി പ്രയത്നിക്കണം. ശാന്തിക്കും സമാധാനത്തിനുമായി നിലകൊണ്ട് ദേശീയ മൂല്യങ്ങള്ക്കായി പരിശ്രമിക്കണം. ദേശത്തോട് കൂറും നന്ദിയും കാണിക്കണം. അതിനായി ആദ്യം സ്രഷ്ടാവിനോട് നന്ദി പ്രകാശിപ്പിക്കണം. അല്ലാഹുവിന് നന്ദി കാണിക്കാത്തവന് ജനങ്ങളോട് നന്ദി കാണിക്കില്ലെന്നാണ് പ്രവാചക പാഠം. ഏതു പ്രതിസന്ധിഘട്ടത്തിലും ഏവരോടും പ്രതിബദ്ധത കാട്ടുന്ന മഹത്തായ നാടാണ് യുഎഇ. നാം ഓരോര്ത്തരിലേക്കും സഹായഹസ്തങ്ങള് നീട്ടണം. അവശരെയും പട്ടിണി പാവങ്ങളെയും രോഗികളെയും ചേര്ത്തുപിടിച്ച് മാനുഷിക മൂല്യങ്ങള് നിലനിര്ത്തണം. ജനങ്ങള്ക്ക് ഉപകാരം ചെയ്യുന്നവരാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവര് (ഹദീസ്). ആപത്തു കാലത്ത് അവശരെ സഹായിക്കുന്നത് ഉയര്ച്ചകളിലേക്ക് കുതിക്കാനുള്ള ചവിട്ടുപടിയാണ്.