റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

അബുദാബി: സ്ത്രീകള്‍ക്കെതിരായ ഡിജിറ്റല്‍ ആക്രമണങ്ങള്‍ക്കെതിരെ ആഗോള പദ്ധതിയുമായി യുഎഇ. യുഎന്‍ കോണ്‍ഗ്രസ് ഓണ്‍ ക്രൈം പ്രിവെന്‍ഷന്‍ ആര്‍ഡ് ക്രൈം ജസ്റ്റിസ് 15ാം യോഗത്തോടനുബന്ധിച്ചാണ് സേഫ്- ടി (SAFE-T) എന്ന പദ്ധതി പ്രഖ്യാപിച്ചത്. ജനറല്‍ വുമണ്‍ യൂണിയന് ചെയര്‍വുമണ്‍ ശൈഖ ഫാത്തിമ ബിന്ദ് മുബാറക്കിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ജനറല്‍ വുമണ്‍സ് യൂണിയന്, യുഎഇ നീതിന്യായ മന്ത്രാലയം, ഐക്യരാഷ്ട്രസഭയുടെ ഡ്രഗ്സ് ആന്‍ഡ് ക്രൈം ഓഫീസ് എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി. ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഭീഷണിപ്പെടുത്തല്‍, ബ്ലാക്ക്മെയിലിംഗ്, വ്യക്തിഹത്യ തുടങ്ങിയ സൈബര്‍ അക്രമങ്ങള്‍ അവരുടെ കഴിവുകളെയും പൊതുജീവിതത്തിലെ പങ്കാളിത്തത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
‘ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഉപഭോക്താക്കള്‍ എന്നതിലുപരി, അതിന് നേതൃത്വം നല്കുന്ന പങ്കാളികളായാണ് ഞങ്ങള്‍ സ്ത്രീകളെ കാണുന്നതെന്ന് ശൈഖ ഫാത്തിമ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കുന്ന സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ മാത്രമേ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ സാധിക്കൂ,’ ശൈഖ ഫാത്തിമ കൂട്ടിച്ചേര്‍ത്തു.
യുഎഇയില്‍ നേരത്തെ ആരംഭിച്ച ‘സൈബര്‍ പള്‍സ് ഇനിഷ്യേറ്റീവ് ഫോര്‍ വുമണ്‍ ആന്‍ഡ് ഫാമിലി’ എന്ന പദ്ധതി അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തി ‘സൈബര്‍ പള്‍സ് അക്കാദമി’യാക്കി മാറ്റിയതും, സ്ത്രീകള്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ സാക്ഷരതയും സുരക്ഷാ പരിശീലനങ്ങളും നല്കാന് രാജ്യം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.