റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

അല്‍ അലമൈന്‍ (ഈജിപ്ത്): യുഎഇയില്‍ പൂര്‍ണമായും രൂപകല്പന ചെയ്ത് വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ആദ്യ ലൈറ്റ് അറ്റാക്ക് വിമാനമായ ‘ബദര്‍250’, അല്‍ അലമൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. യുദ്ധവിമാനം ആദ്യമായി പൊതുജനങ്ങള്‍ക്കും അന്താരാഷ്ട്ര പ്രതിനിധികള്‍ക്കും മുന്നിലെത്തിയപ്പോള്‍ മികച്ച ശ്രദ്ധ നേടി. യുഎഇ ആസ്ഥാനമായ ജി5 ഹോള്‍ഡിങ് കമ്പനി പ്രദര്‍ശിപ്പിച്ച ബദര്‍250, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സൈനിക കമാന്‍ഡര്‍മാര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധികള്‍, പ്രതിരോധവ്യവസായ മേഖലയിലെ വിദഗ്ധര്‍ എന്നിവരുടെ ശ്രദ്ധാകേന്ദ്രമായി മാറിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം അറിയിച്ചു. സ്റ്റാറ്റിക് ഡിസ്പ്ലേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച വിമാനത്തിന്റെ സാങ്കേതിക പ്രത്യേകതകള്‍, പ്രവര്‍ത്തന ശേഷി, വിവിധ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുള്ള കഴിവ് എന്നിവ സന്ദര്‍ശകര്‍ക്ക് നേരിട്ട് പരിചയപ്പെടുത്തി. ക്ലോസ് എയര്‍ സപ്പോര്‍ട്ട്, നിരീക്ഷണം, രഹസ്യവിവര ശേഖരണം, ആയുധസജ്ജമായ റിക്കണൈസന്‍സ് തുടങ്ങി വിവിധ സൈനിക ദൗത്യങ്ങള്‍ക്കായാണ് ബദര്‍250 വികസിപ്പിച്ചിരിക്കുന്നത്.
കാര്‍ബണ്‍ ഫൈബര്‍ എയര്‍ഫ്രെയിം, സിംഗിള്‍ ടര്‍ബോപ്രോപ് എന്ജിന്, വിവിധ ആയുധ സംവിധാനങ്ങളും കൃത്യതയാര്‍ന്ന ഗൈഡഡ് മ്യൂണിഷനുകളും സംയോജിപ്പിക്കാന്‍ കഴിയുന്ന മിഷന് സംവിധാനവും വിമാനത്തിന്റെ പ്രധാന സവിശേഷതകളാണ്. ഭാരം കുറഞ്ഞതും ഒരേസമയം നിരവധി ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നതുമായ വ്യോമപ്ലാറ്റ്ഫോം എന്ന നിലയിലാണ് ബദര്‍250 വികസിപ്പിച്ചതെന്ന് ജി5 അറിയിച്ചു. ഇന്‍ഡോര്‍ എക്സിബിഷന് വിഭാഗത്തില്‍ ബദര്‍250ടി പരിശീലന വിമാനം, കോബ്ര ആളില്ലാ വാഹനം, അല്ഹെദ മിസൈലുകള്‍, റോക്കറ്റ് ലോഞ്ചര്‍ ഘടിപ്പിച്ച മസ്യാദ് വാഹനം, അല്ദിറ ഹ്രസ്വദൂര വ്യോമപ്രതിരോധ സംവിധാനം, സൈ്വഹാന്‍ കവചിത വാഹനം എന്നിവയും ജി5 പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശനത്തോടനുബന്ധിച്ച് സര്‍ക്കാര്‍, സൈനിക സ്ഥാപനങ്ങള്‍, പ്രത്യേക വ്യവസായ കമ്പനികള്‍, ഓപ്പറേറ്റര്‍മാര്‍, നിക്ഷേപകര്‍ എന്നിവരുമായി ജി5 പ്രതിനിധികള്‍ കൂടിക്കാഴ്ചകളും നടത്തി. നിര്‍മ്മാണം, സാങ്കേതിക വികസനം, ടെക്നോളജി ഇന്റഗ്രേഷന്‍, ഗവേഷണവികസന മേഖലകളിലെ സഹകരണം എന്നിവയാണ് ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങള്‍.