കുട്ടികളുടെ വാഹന ഉപയോഗം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രക്ഷിതാക്കള്‍ വാഹനം വില്‍ക്കട്ടെ: ഗതാഗത മന്ത്രി

അബുദാബി: യുഎഇ പതാക ദിനത്തില്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനൊപ്പം പതാക ഉയര്‍ത്താന്‍ ക്ഷണിക്കപ്പെട്ടവരില്‍ മലയാള ഉദ്യോഗസ്ഥയും. തൃശൂര്‍ കുന്ദംകുളം അഞ്ഞൂര് സ്വദേശി ഷംജ മുജീബിനാണ് ഈ അത്യപൂര്‍വ അവസരം ലഭിച്ചത്. 55-ാം ദേശീയ ദിനം ആഘോഷിക്കാനിരിക്കുന്ന യുഎഇയുടെ പതാകദിനത്തില്‍ വേറിട്ട രീതിയിലാണ് യുഎഇ പ്രസിഡന്റ് പതാക ഉയര്‍ത്തല്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ നടന്ന ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവും മികവും തെളിയിച്ച 55 പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. യുഎഇയുടെ രൂപീകരണത്തിന് ശേഷമുള്ള 55 വര്‍ഷത്തെ പ്രതിനിധീകരിച്ചാണ് 55 പേരെ ചടങ്ങില്‍ ഉള്‍പ്പെടുത്തിയത്. ഈ 55 വ്യക്തികളില്‍ ഒരാളായാണ് ഷംജ മുജീബിന് ക്ഷണം ലഭിച്ചത്. ക്ഷണിക്കപ്പെട്ട 55 പേരെയും പ്രസിഡന്റ് നേരിട്ടെത്തി അഭിസംബോധന ചെയ്ത് അഭിവാദ്യം അര്‍പിച്ചിരുന്നു. മാത്രമല്ല, എല്ലാ പ്രോട്ടോകോളുകളും മാറ്റി സംഘത്തിലുണ്ടായിരുന്ന ഇമാറാത്തി ഡോ. അബ്രാര്‍ അല്‍ തനീജിക്ക് അപ്രതീക്ഷിതമായി പതാക ഉയര്‍ത്താന്‍ അവസരം നല്കി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് രാജ്യത്തെ അത്ഭുതപ്പെടുത്തി. പതാകദിനത്തില്‍ 55 പ്രമുഖ വ്യക്തികള്‍ക്കൊപ്പം ഖസര്‍ അല്‍ ഹോസ്നില്‍ ദേശീയ പതാക ഉയര്‍ത്താന്‍ കഴിഞ്ഞത് വലിയ ബഹുമതിയായി കരുതുന്നുവെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പ്രഖ്യാപിക്കുകയും ചെയ്തു.
ചടങ്ങില്‍ പങ്കെടുത്ത 55 പേരും പ്രസിഡന്റിനൊപ്പം പതാകദിനം ആഘോഷിക്കാന്‍ കഴിഞ്ഞതിലുള്ള അഭിമാനം പ്രകടിപ്പിച്ചു. തുടര്‍ന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഇവര്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോകളിലും പങ്കെടുത്തു. അവരോടെല്ലാം പ്രത്യേകമായി സംസാരിക്കുകയും രാജ്യത്തിന് നല്കിയ സേവനങ്ങള്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത അപൂര്‍വ അനുഭവമാണ് തനിക്ക് ലഭിച്ചതെന്ന് ഷംജ മുജീബ് പറഞ്ഞു. അബുദാബി പോര്‍ട്സ് ഗ്രൂപ്പിന്റെ ഭാഗമായുള്ള ഫുജൈറ ടെര്‍മിനലിലെ ഉദ്യോഗസ്ഥയാണ് ഷംജ. യുദ്ധകാലയളവില്‍ നല്കിയ വിലമതിക്കാനാവാത്ത സേവനങ്ങള്‍ പരിഗണിച്ചാണ് ഈ അംഗീകാരം ലഭിച്ചത്. യുഎഇയിലെ മാധ്യമ പ്രവര്‍ത്തകനായ മുജീബ് അഞ്ഞൂരിന്റെ പത്നിയാണ് ഷംജ. ഫുജൈറയില്‍ താമസിക്കുന്നു. റൂമി രഹന്, റിസില്‍ സായൂജ്, റെയ്സല്‍ റിസ്വി മക്കളാണ്. യുഎഇ എന്ന രാജ്യത്തിന്റെ വിലമതിക്കാനാവാത്ത അംഗീകാരം ലഭിച്ച സന്തോഷത്തിലാണ് ഷംജയും കുടുംബവും. തൃശൂര്‍ ചാവക്കാട് കേളച്ചേടത്ത് മുഹമ്മദ് (പരേതന്) സുബൈദ ദമ്പതികളുടെ മകളാണ് ഷംജ. സഹോദരങ്ങള്‍: ഷമീര്‍ മുഹമ്മദ് (റിട്ട. എയര്‍ഫോഴ്സ്), പ്രൊഫ. ഷംല മുഹമ്മദ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി, ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് എച്ച്ഒഡി).
