ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ദുബൈ: സ്ത്രീ ശാക്തീകരണത്തില്‍ അഭിമാനകരമായ നേട്ടങ്ങളുമായി യുഎഇ. ഓഗസ്റ്റ് 28ന് രാജ്യം ഇമാറാത്തി വനിതാദിനം ആചരിക്കുമ്പോള്‍ മറ്റേത് ജിസിസി രാജ്യങ്ങളേക്കാളും ലിംഗ നീതിയിലും സ്ത്രീ ശാക്തീകരണത്തിലും മുന്നിട്ട് നില്ക്കുന്നു. ഒരു മാസം നീളുന്ന പരിപാടികള്‍ക്ക് നാളെ തുടക്കമാകും. ‘We Emerge Stronger and Better’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ ആഘോഷം. രാജ്യത്തിന്റെ വികസനത്തിലും ഭാവി രൂപപ്പെടുത്തുന്നതിലും ഇമാറാത്തി വനിതകള്‍ വഹിച്ച പങ്കും നേട്ടങ്ങളും ആഘോഷിക്കുന്നതിനൊപ്പം പുതിയ പദ്ധതികള്‍ക്കും ഈ മാസം വേദിയാകും. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 28 വരെ രാജ്യവ്യാപകമായി വിവിധ പരിപാടികള്‍ നടക്കും. നേട്ടങ്ങള്‍ അംഗീകരിക്കുക, വനിതാ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുക, മാതൃകാപരമായ വനിതകളെ പരിചയപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ഇതിനകം രാജ്യം മികച്ച നേട്ടങ്ങള്‍ കൈവരിച്ചു. ഭരണരംഗത്ത് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലെ 50% സീറ്റുകളും വനിതകള്‍ക്കാണ്. സര്‍ക്കാര്‍ മേഖലയിലെ നേതൃത്വ സ്ഥാനങ്ങളില്‍ ഏകദേശം 63% വനിതകളാണ്.
2021-2025 കാലയളവില്‍ വനിതകളുടെ തൊഴില്‍ പങ്കാളിത്തം 101.92% വര്‍ധിച്ചു. 2025ലെ കണക്കുകള്‍ പ്രകാരം 25,000ത്തിലധികം ഇമാറാത്തി വനിതാ സംരംഭകര്‍ രാജ്യത്തുണ്ട്. ഇവര്‍ക്ക് 50,000ത്തിലധികം വാണിജ്യ ലൈസന്‍സുകളും, 60 ബില്യണ്‍ ദിര്‍ഹത്തിലധികം നിക്ഷേപങ്ങളുമുണ്ട്. യുഎഇ നാഷണല്‍ സ്പേസ് പ്രോഗ്രാമിലെ ജീവനക്കാരില്‍ ഏകദേശം 50% വനിതകളാണ്. ഹോപ്പ് പ്രോബിന്റെ ശാസ്ത്രസംഘത്തില്‍ വനിതകളുടെ പങ്കാളിത്തം ഏകദേശം 80% ആണ്. രാജ്യത്തെ STEM ബിരുദധാരികളില്‍ 46%ത്തിലധികം വനിതകളാണ്. മൊത്തം സര്‍വകലാശാല ബിരുദധാരികളില്‍ വനിതകള്‍ ഏകദേശം 70% വരും. മദര്‍ ഓഫ് ദി നേഷന്‍ എന്നറിയപ്പെടുന്ന ശൈഖ ഫാത്തിമ ബിന്ത് മുബാറക് യുഎഇയിലെ വനിതാ ശാക്തീകരണത്തിന്റെ പ്രധാന പങ്ക് വഹിക്കുന്നു. 1975ല്‍ ജനറല്‍ വിമന്‍സ് യൂണിയന് രൂപീകരിച്ചതോടെ വനിതാ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് കൂടുതല്‍ സംഘടിതമായ രൂപം ലഭിച്ചു. അതോടെ ഇമാറാത്ത് വളരുന്നതോടൊപ്പം സ്ത്രീ സമൂഹവും പുരോഗതി പ്രാപിച്ചു. ഇന്ന് വനിതകളുടെ പങ്കാളിത്തം തൊഴില്‍, രാഷ്ട്രീയം, ബിസിനസ് എന്നിവയ്ക്കപ്പുറം കൃത്രിമബുദ്ധി, സാങ്കേതികവിദ്യ, ബഹിരാകാശം, പുനരുപയോഗ ഊര്‍ജം, സൈബര്‍ സുരക്ഷ, ഭക്ഷ്യസുരക്ഷ തുടങ്ങിയ ഭാവി മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇമാറാത്തി വനിതാ ദിനം ഒരു ആഘോഷം മാത്രമല്ല, വനിതാ ശാക്തീകരണത്തിന്റെ നേട്ടങ്ങള്‍ വിലയിരുത്തുകയും ഭാവിയിലെ നേതൃത്വത്തിനും സാങ്കേതിക മേഖലകളിലുമുള്ള വനിതാ പങ്കാളിത്തത്തിനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ദേശീയ പ്രചാരണമായി മാറുകയാണ്.