
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
അബുദാബി : വിദ്യാഭ്യാസ രംഗത്ത് ഇന്ത്യന്‍ സമൂഹത്തിന് യുഎഇ നല്കുന്ന ശക്തമായ പിന്തുണയും പ്രോത്സാഹനവും പ്രശംസനീയമാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ വ്യക്തമാക്കി. സിബിഎസ്ഇ റീജിയണല്‍ ഓഫീസ് ഉദ്യോഗസ്ഥരും സ്കൂള്‍ പ്രിന്‍സിപ്പല്‍മാരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സിബിഎസ്ഇയുടെ പുതിയ ഓഫീസ് ഏറെ ഗുണകരമായിരിക്കും. ഇന്ത്യയും യുഎഇയും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധങ്ങള്‍ സുദൃഢമാക്കുന്നതില്‍ ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ദുബൈയില്‍ ആരംഭിച്ച സിബിഎസ്ഇ റീജ്യണല്‍ കോര്‍ഡിനേഷന്‍ ഓഫീസും സ്കൂളുകളും തമ്മിലുള്ള കൂടിക്കാഴ്ച ഏറെപ്രാധാന്യമര്ഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അബുദാബി ഇന്ത്യന്‍ എംബസ്സിയില്‍ നടന്ന പരിപാടിയില്‍ 28 സ്കൂളുകള്‍ പ്രിന്‍സിപ്പല്‍മാര്‍ പങ്കെടുത്തു. സിബിഎസ്ഇ ബോര്‍ഡിന് കീഴില്‍ വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിച്ചേരല്‍ ഒരുക്കിയത്. റീജീന്യല്‍ ഓഫീസ് ഡയറക്ടര്‍ ഡോ. രാം ശങ്കര്‍ മേഖലാ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു. പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതില്‍ സിബിഎസ്ഇയുടെ പങ്ക് സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ സ്കൂളുകളുടെ വിദ്യാഭ്യാസ രംഗം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ദുബായിലെ സിബിസ്ഇ റീജീന്യല്‍ ഓഫീസ് പ്രഥമ പരിഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.