ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

കീവ്: ഉക്രെയ്നില് റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ ഇന്ത്യക്കാരന് ഉള്‍പ്പെടെ 12 പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. കൊല്ലപ്പെട്ടവരില്‍ പത്ത് വയസ്സുകാരനും ഉള്‍പ്പെടുന്നു. കഴിഞ്ഞ രാത്രിയില്‍ നടത്തിയ ആക്രമണത്തില്‍ കനത്ത നാശമുണ്ടായതായി ഉക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി അറിയിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ കീവ്, ഒഡേസ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് റഷ്യന്‍ സേന മിസൈല്‍, ഡ്രോണ്‍ ആക്രമണം അഴിച്ചുവിട്ടത്.
കീവിലെ ഒരു റെയില്‍വേ ഡിപ്പോയില്‍ ഉണ്ടായ മിസൈല്‍ ആക്രമണത്തില്‍ മാത്രം 7 പേര് കൊല്ലപ്പെട്ടു. കൂടാതെ ഒഡേസ മേഖലയിലും കീവിലെ വിവിധ ജനവാസ മേഖലകളിലും റഷ്യന്‍ ആക്രമണം കനത്ത നാശനഷ്ടമുണ്ടാക്കി. കീവിലെ പാര്‍പ്പിട സമുച്ചയം തകരുകയും അവിടെയുണ്ടായിരുന്ന ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. ഈ നഗരത്തില്‍ 4 പേര് കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വൈദ്യതി വിതരണം തടസ്സപ്പെട്ടതോടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലായി.
ജനങ്ങളുടെ ജീവിതം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യ ആക്രമണം നടത്തുന്നതെന്ന് സെലെന്‍സ്കി സമൂഹ മാധ്യമത്തില്‍ കുറിച്ചു. റഷ്യയിലെ ജനങ്ങള്‍ യുദ്ധത്തിന് എതിരാണെങ്കിലും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുട്ടിന് യുദ്ധം രൂക്ഷമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉക്രൈന് സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.