
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ഉമ്മുല്‍ ഖുവൈന്‍ : സംസ്ഥാന കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി റെസ്റ്റോറന്റ് ഹാളില്‍ ‘ഇന്‍സ്പിറ 2024’ ലീഡേഴ്സ മീറ്റും പ്രഭാഷണ സദസും സംഘടിപ്പിച്ചു. കെഎംസിസി ദേശീയ സെക്രട്ടറി അബൂ ചിറക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അഷ്കറലി തിരുവത്ര അധ്യക്ഷനായി. മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സമദ് കാരത്തൂര് സ്വാഗതം പറഞ്ഞു. നാദാപുരം മണ്ഡലം മുസ്്ലിംലീഗ് പ്രസിഡന്റും സീതിസാഹിബ് വിദ്യാഭ്യാസ പുരസ്കാര ജേതാവുമായ ബംഗ്ലത്ത് മുഹമ്മദിനെ സംഗമത്തില്‍ ആദരിച്ചു. കെഎംസിസി വൈസ് പ്രസിഡന്റ് റാഷിദ് പൊന്നാണ്ടി പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികള്‍,പ്രവര്‍ത്തക സമിതി അംഗങ്ങള്‍,ജില്ലാ,മണ്ഡലം,പഞ്ചായത്ത്തല ഭാരവാഹികള്‍,പ്രവര്‍ത്തക സമിതി അംഗങ്ങള്‍,കെഎംസിസി പ്രവര്‍ത്തകര്‍ പങ്കെടുത്തു. സംസ്ഥാന ട്രഷറര്‍ എംബി മുഹമ്മദ് നന്ദി പറഞ്ഞു.