യുഎഇയില്‍ കടുത്ത ചൂട് തുടരും ; താപനില 46 ഡിഗ്രി സെല്‍ഷ്യസ്: രാത്രിയില്‍ മഞ്ഞിന് സാധ്യത

ടെഹ്റാന്: ഹോര്‍മുസ് മേഖലയില്‍ വീണ്ടും യുദ്ധാന്തരീക്ഷം. ഹോര്‍മുസില്‍ 48 മണിക്കൂറിനിടെ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം. അമേരിക്കന്‍ ആക്രമത്തിന് ബദലായി ഇറാന് ഹോര്‍മുസില്‍ പിടിമുറുക്കി. അമേരിക്കയും ആക്രമണം തുടരുകയാണ്. മേഖലയിലെ കപ്പല്‍ഗതാഗതത്തിന് നേരെ ഇറാന് തുടര്‍ച്ചയായി നിരീക്ഷണവും ഭീഷണിയും തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തുന്നതായി ബഹ്റൈന്‍ ആസ്ഥാനമായ ജോയിന്റ് മാരിടൈം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചു. ബര്‍ഗാന്‍ എന്ന എണ്ണക്കപ്പല്‍ കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെയായിരുന്നു ആദ്യ സംഭവം. മറ്റൊരു എണ്ണക്കപ്പല്‍ ഹോര്‍മുസില്‍ നിന്ന് പുറത്തേക്ക് പോകുന്നതിനിടെ അജ്ഞാതമായ മൂന്ന് പ്രോജക്ടൈലുകള്‍ പതിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഒമാനിലെ ഖസബിന് ഏകദേശം 17 നോട്ടിക്കല്‍ മൈല്‍ കിഴക്കായിരുന്നു സംഭവം. ആളപായമോ പരിസ്ഥിതി നാശമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അന്വേഷണം തുടരുകയാണ്. ഇറാന് സേന ഡ്രോണുകള്‍ ഉപയോഗിച്ച് കപ്പലുകളെ നിരീക്ഷിക്കുകയും വ്യാപാരക്കപ്പലുകളെ ലക്ഷ്യമിട്ട് വിഎച്ച്എഫ് റേഡിയോ വഴി ബന്ധപ്പെടുകയും ചെയ്യുന്നുവെന്ന് ജെഎംഐസി പറഞ്ഞു. കപ്പല്‍ഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാന്റെ റഡാര്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍, മറ്റ് സൈനിക അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയ്ക്കെതിരെ അമേരിക്ക പുതിയ ആക്രമണങ്ങള്‍ നടത്തി. ഇറാന് മൈനുകള്‍, മിസൈലുകള്‍, ചെറുബോട്ടുകള്‍ തുടങ്ങിയ കുറഞ്ഞ ചെലവിലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ഹോര്‍മുസിലെ വാണിജ്യ കപ്പല്‍ഗതാഗതം തടസ്സപ്പെടുത്തുന്നത് ചെറുക്കുന്നതിനാണ് അമേരിക്ക ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.