കുട്ടികളുടെ വാഹന ഉപയോഗം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രക്ഷിതാക്കള്‍ വാഹനം വില്‍ക്കട്ടെ: ഗതാഗത മന്ത്രി

ദുബൈ: ലോക വനിതാ ട്രയാത്ലണ് കപ്പ് ഡിസംബര്‍ ആറിന് ദുബൈയിലെ അല്‍ മംസാര്‍ ബീച്ച് പാര്‍ക്കില്‍ നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചതായി എമിറേറ്റ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് രണ്ടാം തവണ സംഘടിപ്പിക്കുന്ന വേള്‍ഡ് ട്രയാത്ലണ് വിമന്‍സ് കപ്പിന്റെ പ്രത്യേകത, വനിതകള്‍ക്കായി മാത്രമുള്ള മത്സരത്തില്‍ തുടക്കക്കാരും പരിചയസമ്പന്നരായ താരങ്ങളും രാജ്യാന്തര തലത്തിലെ എലൈറ്റ് അത്ലറ്റുകളും ഒരേ വേദിയില്‍ മാറ്റുരയ്ക്കുന്നു എന്നതാണ്. നീന്തല്‍, സൈക്ലിങ്, ഓട്ടം എന്നീ മൂന്ന് ഇനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ട്രയാത്ലണ്. ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍, വേള്‍ഡ് ട്രയാത്ലണുമായി സഹകരിച്ചും യുഎഇ ട്രയാത്ലണ് ഫെഡറേഷന്റെ പങ്കാളിത്തത്തോടെയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. വനിതാ കായികതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും കായികരംഗത്തെ സ്ത്രീപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
തുടക്കക്കാര്‍ക്കായി സൂപ്പര്‍ സ്പ്രിന്റ്
ആദ്യമായി ട്രയാത്ലണില് പങ്കെടുക്കുന്നവര്‍ക്കായി കുറഞ്ഞ ദൂരത്തിലുള്ള സൂപ്പര്‍ സ്പ്രിന്റ് മത്സരം ഒരുക്കിയിട്ടുണ്ട്. ഇതില്‍ 400 മീറ്റര്‍ നീന്തല്‍, 10 കിലോമീറ്റര്‍ സൈക്ലിങ്, 2.5 കിലോമീറ്റര്‍ ഓട്ടം എന്നിവയാണുള്ളത്. കൂടുതല്‍ വെല്ലുവിളി ആഗ്രഹിക്കുന്നവര്‍ക്ക് സ്പ്രിന്റ് വിഭാഗത്തില്‍ പങ്കെടുക്കാം. 750 മീറ്റര്‍ നീന്തല്‍, 20 കിലോമീറ്റര്‍ സൈക്ലിങ്, അഞ്ച് കിലോമീറ്റര്‍ ഓട്ടം എന്നിവയാണ് ഈ വിഭാഗത്തിലെ ദൂരങ്ങള്‍. 18 വയസ്സ് പൂര്‍ത്തിയായ വനിതകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാവുക. വ്യക്തിഗതമായോ പരമാവധി മൂന്ന് പേരടങ്ങുന്ന റിലേ ടീമിന്റെ ഭാഗമായോ മത്സരിക്കാം. നീന്തലില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആ ഇനം ടീമിലെ മറ്റൊരു അംഗത്തിന് കൈമാറാനും അവസരമുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്ന ഇമാറാത്തി വനിതകള്‍ക്കായി പ്രത്യേക വിഭാഗവും ഉണ്ടായിരിക്കും. വ്യക്തിഗത മത്സരത്തിലും ടീം വിഭാഗത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യ മൂന്ന് ഇമാറാത്തി വനിതകള്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കുള്ള അംഗീകാരം നല്‍കും.