
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ഷാര്‍ജ : അന്താരാഷ്ട്ര പുസ്തക മേളയിലെ യുവത ബുക്സ് സ്റ്റാള്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സതീഷ് ശിവന് ഉദ്ഘാടനം ചെയ്തു. 27 വര്‍ഷമായി പുസ്തകമേളയില്‍ സജീവ സാന്നിധ്യമായ യുവത വ്യത്യസ്ത വിഷയങ്ങളിലായി നാല്പതിലേറെ പുസ്തകങ്ങളാണ് മേളയില്‍ പ്രകാശനം ചെയ്യുന്നത്. ഹാള്‍ നമ്പര്‍ ഏഴിലെ യുവത സ്റ്റാളില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര, യുവത ബുക്സ് സിഇഒ ഹാറൂന്‍ കക്കാട്,ഡയരക്ടര്‍ ഡോ.അന്‍വര്‍ സാദത്ത്,യുഐസി പ്രസിഡന്റ് അസൈനാര്‍ അന്‍സാരി,കെഎന്‍എം മര്‍ക്കസുദ്ദഅവ വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ മംഗലത്തയില്‍,യുഐസി സെക്രട്ടറി അഷ്റഫ് കീഴുപറമ്പ,ഉസ്മാന് കക്കാട്,അബ്ദുസ്സലാം തറയില്‍, യുഐസി ട്രഷറര്‍ അബ്ദുല്ല ചീളില്‍ പങ്കെടുത്തു.