റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

നീഷിന്: വീണ്ടും പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. നീഷിനിലെ കൊറോഗി സ്പോര്‍ട്സ് പാര്‍ക്കില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് കലാശപ്പോരില്‍ പാക്കിസ്ഥാനെ 19 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ സ്വര്‍ണ മെഡല്‍ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്റെ ഇന്നിങ്സ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സില്‍ അവസാനിച്ചു. അര്‍ധസെഞ്ചറി നേടിയ ഹസന് നവാസ് (51 പന്തില്‍ 96) പാക്കിസ്ഥാനു വേണ്ടി പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. മുമ്പ് നടന്ന മത്സരങ്ങളിലും ഇന്ത്യയോട് പാക്കിസ്ഥാന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു വേണ്ടി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത് പതിനഞ്ചുകാരന് വൈഭവ് സൂര്യവംശിയും അഭിഷേക് ശര്‍മയും ചേര്‍ന്നാണ്. രണ്ടാം ഓവറില്‍ തന്നെ തുടര്‍ച്ചയായ രണ്ടു സിക്സറുകള്‍ അടിച്ച് വൈഭവ് തുടങ്ങിയെങ്കിലും പെട്ടന്ന് പുറത്തായി. പിന്നാലെ മലയാളി താരം സഞ്ജു സാംസണ് കളത്തിലിറങ്ങി. മറുവശത്ത് അഭിഷേക് ബൗണ്ടറികളുമായി കളം നിറഞ്ഞതോടെ സഞ്ജു കാഴ്ചക്കാരനായി. ഇതിനിടെ, താരം പുറത്താകുകയും ചെയ്തു. നാല് പന്തില്‍ വെറും രണ്ടു റണ്‍സ് മാത്രമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.
നാലാമനായി ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരെത്തിയെങ്കിലും അഭിഷേക് ഫോമില്‍ തുടര്‍ന്നു. 20 പന്തിലാണ് അഭിഷേക് അര്‍ധസെഞ്ച്വറി നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 2ന് 81 എന്ന നിലയിലായിരുന്നു ഇന്ത്യ. ട്വന്റി20യില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്കോറാണിത്. എട്ടാം ഓവറില്‍ അഭിഷേക് പുറത്തായി. ഏഴു സിക്സും മൂന്നു ഫോറുമാണ് അഭിഷേകിന്റെ ബാറ്റില്‍നിന്നു പിറന്നത്.
ഇന്ത്യയ്ക്കായി അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, ശിവം ദുബെ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍, തുടക്കം മുതല്‍ നിലയുറപ്പിച്ച് കളിക്കാനാണ് പാക്കിസ്ഥാന് ശ്രമിച്ചത്. പക്ഷേ പവര്‍പ്ലേയില്‍ തന്നെ അവരുടെ ആദ്യ രണ്ടു വിക്കറ്റുകളും വീഴ്ത്തി. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ സാഹിബ്സാദ ഫര്‍ഹാനെ (11 പന്തില്‍ 10) വാഷിങ്ടന്‍ സുന്ദറും ഉസ്മാന് ഖാനെ (6 പന്തില്‍ 3) അക്ഷര്‍ പട്ടേലുമാണ് വീഴ്ത്തിയത്.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കയ്ക്കെതിരായ സെമിഫൈനലില്‍ കളിച്ച അതേ പ്ലേയിങ് ഇലവനുമായാണ് ഫൈനലിലും ഇന്ത്യ ഇറങ്ങിയത്. ടോസ് സമയത്ത് ഇരു ടീമുകളുടെ ക്യാപ്റ്റന്മാര് തമ്മില്‍ ഹസ്തദാനം നടത്തിയില്ല. സാഹിബ്സാദ ഫര്ഹാന്റ നേതൃത്വത്തില്‍ ബി ടീമുമായാണ് പാക്കിസ്ഥാന് ഏഷ്യന്‍ ഗെയിംസിന് എത്തിയിരിക്കുന്നത്.