ഗറ്റ്സി എഫ്.സി സീസണ്2 ടൂര്‍ണമെന്റ് 14ന് ദുബൈയില്‍

പാരീസ്: ‘ബാലണ്‍ ഡി ഓര് ഓഫ് ഓള് ടൈം’ പ്രഥമ പുരസ്കാരം പോര്‍ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. ഇതിഹാസ താരം ലയണല്‍ മെസ്സിയെ മറികടന്നാണ് ആരാധകരുടെ ഇടയില്‍ നടത്തിയ വോട്ടെടുപ്പില്‍ 41-കാരനായ ക്രിസ്റ്റ്യാനോ ഒന്നാമതെത്തിയത്. ഒന്നിലധികം തവണ ബാലണ്‍ ഡി ഓര് പുരസ്കാരം നേടിയ താരങ്ങളുടെ പട്ടികയില്‍നിന്ന് പ്രിയപ്പെട്ട താരത്തെ തിരഞ്ഞെടുക്കാന്‍ ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് അവസരം നല്‍കുകയായിരുന്നു. ബാലണ്‍ ഡി ഓര് പുരസ്കാരങ്ങള്‍ ഏറ്റവും കൂടുതല്‍ തവണ നേടിയ താരമെന്ന റെക്കോര്‍ഡ് മെസ്സിയുടെ പേരിലാണ്. എട്ടു തവണയാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്. എന്നാല്‍, ‘ബാലണ്‍ ഡി ഓര് ഓഫ് ഓള് ടൈം’ പുരസ്കാരത്തിനുള്ള വോട്ടെടുപ്പില്‍ മെസി രണ്ടാമതാണ് ഫിനിഷ് ചെയ്തത്.
ഫ്രാന്‍സ് ഫുട്ബാള്‍ മാസിക ഏര്‍പ്പെടുത്തിയ പുരസ്കാരത്തില്‍ ആരാധകര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2027ലെ ബാലണ്‍ ഡി ഓര് പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
2008ല്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാഴ്ചവെച്ച പ്രകടനമാണ് മെസ്സിയുടെ 2012-ലെ റെക്കോഡ് സീസണിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തിന് അര്‍ഹമാക്കിയത്. 2012-ല്‍ ബാഴ്സലോണയ്ക്കായി ലയണല്‍ മെസ്സി 91 ഗോളുകള്‍ നേടിയ ചരിത്രപരമായ പ്രകടനത്തെ മറികടന്നാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെ റൊണാള്‍ഡോയുടെ 2008 സീസണ് ഒന്നാമതെത്തിയത്. റൊണാള്‍ഡോയുടെ 2017-ലെ സീസണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനം നേടി.