
മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍ നിരോധിച്ച് അബുദാബിയിലെ സ്കൂളുകള്‍
ഷാര്‍ജ : ഷാര്‍ജയിലെ കൂടുതല്‍ സൈറ്റുകള്‍ ഇസ്ലാമിക ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചു. ദിബ്ബ അല്‍ ഹിസ്ന്‍ ഫോര്‍ട്ട് ആന്റ് സെറ്റില്‍മെന്റ്,ഫിലി ഫോ ര്‍ട്ട്,വാദി ഷീസ് എന്നിവയാണ് ഇസ്്ലാമിക് വേള്‍ഡ് എഡ്യുകേഷ്ണല് സയന്റഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ കീഴില്‍ ഈ സൈറ്റുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഷാര്‍ജ ആര്‍ക്കിയോളജി അതോറിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ നേട്ടം ഇസ്്ലാമികവും മാനുഷികവുമായ സാംസ്കാരിക ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതി ല്‍ ഈ സൈറ്റുകളുടെ പ്രാധാന്യവും ഭാവി തലമുറകള്‍ക്കായി ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതില്‍ അവയുടെ പങ്ക് പ്രതിഫലിപ്പിക്കുന്നു.
ഈ മൂന്ന് ഷാര്‍ജ സ്ഥലങ്ങള്‍ ഉള്‍പ്പെടെ 91 ചരിത്ര സ്ഥലങ്ങളും സാംസ്കാരിക ഘടകങ്ങളും അതിന്റെ പൈതൃക പട്ടികയില്‍ രജിസ്റ്റര്‍ ചെയ്ത ഐസെസ്കോ ഹെറിറ്റേജ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. 2024ലെ ഇസ്്ലാമിക് വേള്‍ഡ് കള്‍ച്ചറല്‍ ക്യാപിറ്റലായ അസര്‍ബൈജാനിലെ ഷുഷയില്‍ നടന്ന ഐസെസ്കോയുടെ ഹെറിറ്റേജ് കമ്മിറ്റിയുടെ 12ാമത് യോഗത്തിലാണ് അതോറിറ്റി ഫോര്‍ ഇനീഷ്യേറ്റീവ്സ് ഇംപ്ലിമെന്റേഷന്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റും എസ്എഎയും നാമനിര്‍ദ്ദേശ ഫയലുകള്‍ സമര്‍പ്പിച്ചത്. അഞ്ച് നൂറ്റാണ്ടുകളായി വ്യാപാരസാംസ്കാരിക വിനിമയത്തിലെ പങ്കിന് പേരുകേട്ട ദിബ്ബ അല്‍ ഹിസ്ന്‍ കോട്ടയില്‍ ചൈന, ഇന്ത്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പുരാവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. ഇത് പ്രാദേശിക വാണിജ്യത്തില്‍ വലിയ പ്രാധാന്യമുണ്ട്. തന്ത്രപരമായി സ്ഥിതി ചെയ്യുന്ന ഫിലി ഫോര്‍ട്ട്, ചരിത്രപരമായ അഫ്ലാജ് ജലസേചന സംവിധാനത്തിന്റെ പിന്തുണയോടെ അല്‍ ദൈദിനും ഒമാനുമിടയിലുള്ള ജലസ്രോതസ്സുകളും വ്യാപാര പാതകളും സംരക്ഷിക്കുന്നതില്‍ എമിറേറ്റ് പ്രധാന പങ്ക് വഹിച്ചു.
പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ട വാദി ഷീസ്, പുരാതന ജലസേചന സംവിധാനങ്ങളും അപൂര്‍വ വന്യജീവി ഇനങ്ങളുമുള്ള പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമാണിത്. ഷാര്‍ജയുടെ പൈതൃകം കാത്തുസൂക്ഷിക്കുന്നതില്‍ നല്കുന്ന പിന്തുണക്ക്, സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് എസ്എഎ ഡയരക്ടര്‍ ജനറല്‍ ഈസ യൂസുഫ് പ്രത്യേകം നന്ദി പറഞ്ഞു.