
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്മാര്ക്കറ്റ് അടച്ചുപൂട്ടി
അബുദാബി : ഭൂമുഖത്ത് നമുക്ക് ചുറ്റുമുള്ള ജീവികളെ കാണാനും അറിയാനും കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ താല്പര്യമാണ്. അതുകൊണ്ടാണല്ലോ മൃഗശാലകളും കാഴ്ചബംഗഌവും എല്ലായ്പോഴും നമുക്ക് പ്രിയങ്കരമാവുന്നത്. മൃഗങ്ങളെയും ജീവികളെയും നേരില് കാണാനും ആസ്വദിക്കാനും ഇഷ്ടമില്ലാത്തവര് വിരളമായിരിക്കും. ഗള്ഫ് നാടുകളില് മികച്ച മൃഗശാലകള് ഉണ്ടെങ്കിലും വേനല്ക്കാലങ്ങളില് അവയെല്ലാം അടിച്ചിടുകയാണ് പതിവ്. എന്നാല് ഈ കടുത്ത് വേനലിലും ജീവികളെ കണ്ടാസ്വദിക്കാനും തൊട്ടറിയാനും അവസരമൊരുക്കിയിരിക്കുകയാണ് അബുദാബിയിലെ റീം മാളില്.
ഉഷ്ണമേഖല മഴക്കാടുകളില് കാണുന്ന പെരുമ്പാമ്പുകള് മുതല് അമേരിക്കന് ഭൂഖണ്ഡങ്ങളില് കാണപ്പെടുന്ന സപ്തവര്ണക്കിളിയായ മകാവുകളെയും കാണാന് ഇനി വേറെ എങ്ങും പോവേണ്ട, നേരെ അബുദാബി റീം മാളിലേക്ക് എത്തിയാല് മതി. റീം മാള്, പെറ്റ് ബോണ്സുമായി സഹകരിച്ചു സംഘടിപ്പിച്ചിരിക്കുന്ന മൃഗങ്ങളുടെയും ജീവജാലങ്ങളുടെയും പ്രദര്ശനം ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. വിവിധ തരത്തിലുള്ള മത്സ്യങ്ങള്, ആമ, മുയല്, മയില്, ആഫ്രിക്കന് ഇനത്തില് പെട്ട പിഗ്മി ആടുകള്, ഫാന്സി കോഴികള്, പോണി കുതിര, പലതരത്തിലുള്ള വളര്ത്തു നായ്ക്കള്, ചെറിയ എലികള് എന്നിവയും പ്രദര്ശനത്തിലുണ്ട്. ജീവജാലങ്ങളുടെ ഇനം, ശാസ്ത്രീയ നാമം, പ്രത്യേകതകള് തുടങ്ങിയ വിവരങ്ങളും ഇതോടൊപ്പം നല്കിയിട്ടുണ്ട്. ഇത് കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ പഠനാര്ഹമാണ്. ജീവജാലങ്ങള്ക്ക് തീറ്റ കൊടുക്കുന്നതിനും പാമ്പുകളോടും മറ്റും നിന്ന് ഫോട്ടോ എടുക്കുന്നതിനും വലിയ തിരക്കാണ് സ്റ്റാളുകളില് അനുഭവപ്പെടുന്നത്. പ്രദര്ശന സ്റ്റാളിലെ ‘ബോള് പതയോണ്’ എന്ന പാമ്പ് ഏവരുടെയും ശ്രദ്ധയാകര്ഷിക്കുന്നുണ്ട്. തലയില് ആളുകളുടെ കരസ്പര്ശം ഏല്ക്കുമ്പോള് തല ശരീരത്തോട് ചേര്ത്ത് വെച്ച് പന്ത് രൂപമായി മാറുന്നതുകൊണ്ടാണ് ബോള് പതയോണ് എന്ന് ഈ പാമ്പിനെ വിളിക്കുന്നത്. മൂന്നര മുതല് ആറടി വരെ നീളവും ഇരുപതു മുതല് മുപ്പതു വര്ഷം വരെ ആയുസ്സും ഈ പാമ്പ് ഇനത്തിനുണ്ട്. സന്ദര്ശകക്കായി ആഴ്ചകള് തോറുമുള്ള ഭാഗ്യ സമ്മാനങ്ങളും നല്കുന്നുണ്ട്. സൗജന്യമായാണ് പ്രദര്ശനം ഒരുക്കിയിരിക്കുന്നത്. സെപ്തംബര് ഒന്നിന് പ്രദര്ശനം അവസാനിക്കും. സെപ്തംബര് 1 വരെ ഉച്ചക്ക് 12 മണി മുതല് രാത്രി 9 മണി വരെയാണ് പ്രദര്ശന സമയം. കുട്ടികളും മുതിര്ന്നവരായുമായി നിരവധി ആളുകള് ഇതിനോടകം തന്നെ സന്ദര്ശകരായി എത്തിച്ചേര്ന്നിട്ടുണ്ട്.