
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അബുദാബി: അമിത വേഗത്തില്‍ വാഹനമോടിക്കുന്നതിന് പുറമെ പെട്ടെന്നുള്ള ലൈന്‍ മാറ്റത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി അബുദാബി പൊലീസ്.
അബുദാബി ന്മ അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ നടപടി ശക്തമാക്കി അബുദാബി പൊലീസ്. നിയമലംഘകര്‍ക്ക് 300 മുതല്‍ 3000 ദിര്‍ഹം വരെ പിഴ ഈടാക്കും. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി കടുപ്പിച്ചത്. ഇതുസംബന്ധിച്ച് സമൂഹമാധ്യമം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ബോധവല്‍ക്കരണവും ശക്തമാക്കി. പെട്ടെന്ന് ലൈന്‍ മാറരുതെന്നും സിഗ്നല്‍ ഇട്ട് മുന്നറിയിപ്പ് നല്കി സുരക്ഷിതമെന്ന് ഉറപ്പാക്കിയ ശേഷമേ മറ്റൊരു ലൈനിലേക്ക് മാറാവൂ എന്നും പൊലീസ് വ്യക്തമാക്കി. ബോധവത്കരണത്തിന്റെ ഭാഗമായി പെട്ടെന്ന് ലൈന്‍ മാറുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നിയമലംഘനങ്ങള്‍ പിടികൂടാനായി അബുദാബി റോഡുകളില്‍ നിരവധി എഐ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ നിശ്ചിത വേഗത്തേക്കാള്‍ 20 കി.മീ വരെയുള്ള നിയമലംഘനത്തിന് 300 ദിര്‍ഹം പിഴ ചുമത്തും. 20 മുതല്‍ 30 കി.മീ. വരെ 600, 30-40 കി.മീ. 700, 40-50 കി.മീ. 1000 ദിര്‍ഹം എന്നിങ്ങനെയാണ് പിഴ. വേഗപരിധിയെക്കാള്‍ 50 മുതല്‍ 60 കി.മീ വരെയുള്ള നിയമലംഘനത്തിന് 1,500 ദിര്‍ഹം പിഴയും 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. 60 കിലോമീറ്ററില്‍ കൂടിയാല്‍ 2,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റും 80 കി.മീ കടന്നാല്‍ 3,000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുമാകും ശിക്ഷ. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ വേഗം കുറച്ച് വാഹനമോടിച്ചാലും ശിക്ഷയുണ്ട്. 400 ദിര്‍ഹമാണ് പിഴ ചുമത്തുക. ഓരോ റോഡുകളിലെയും വേഗപരിധിയും സുരക്ഷിത അകലവും പാലിക്കണമെന്നും പൊലീസ് ഓര്‍മിപ്പിച്ചു. എഐ ക്യാമറകള്‍ ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങള്‍ രേഖപ്പെടുത്തും. മറ്റു യാത്രക്കാര്‍ക്ക് അപകടം വരുത്തുംവിധം എക്സിറ്റിലേക്കും സീബ്രാ ക്രോസിലേക്കും പ്രവേശിക്കുന്ന വാഹന ഡ്രൈവര്‍മാരെയും നിര്‍മിത ബുദ്ധി ക്യാമറ കണ്ടെത്തും. കാല്‍നട യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കാത്തവരെയും പിടികൂടും. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുക, മതിയായ അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനവും ക്യാമറ പകര്‍ത്തും. വേനല്‍കാലത്ത് വാഹനമോടിക്കുമ്പോള്‍ ടയറിലെ വായു പരിശോധിച്ച് ഉറപ്പാക്കണം. നിലവാരമുള്ളതും കാലഹരണപ്പെടാത്തതുമായ ടയറുകളാണെന്നും ഗതാഗത യോഗ്യമാണെന്നും യാത്രയ്ക്കു മുന്‍പ് പരിശോധിച്ച് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.