
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
മസ്കത്ത്: സലാല കെഎംസിസിയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചു ഈദ് ആഘോഷവും വനിതാ സംഗമവും സംഘടിപ്പിച്ചു.
അദീല്‍ ഇബ്രാഹിമിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടി കെഎംസിസി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂരിന്റെ അധ്യക്ഷതയില്‍ വി.പി സലാം ഹാജി ഉദ്ഘാടനം ചെയ്തു. സലാല കെഎംസിസി മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി റഹീം താനാളൂര്‍, ഔഖത് ഏരിയ ജനറല്‍ സെക്രട്ടറി അബ്ബാസ് തോട്ടറ, വനിതാ വിങ് അഡ്മിന് ശസ്ന നിസാര്‍, ഐഒസി സലാല എക്സികുട്ടീവ് അംഗം ദീപ ബെന്നി സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അലി ഹാജി, ജാബിര്‍ ശരീഫ്, ആര്.കെ അഹമ്മദ്, കാസിം കോക്കൂര്‍, എ.കെ ഇബ്രാഹിം, ഹഫ്സ നാസര്‍, സിറാജ് എന്നിവര്‍ സംബന്ധിച്ചു.
സലാല കെഎംസിസി എല്ലാ വര്‍ഷവും നടത്തുന്ന റിലീഫ് വിതരണ ഉദ്ഘാടനം റിലീഫ് കമ്മറ്റി ആക്ടിംഗ് ചെയര്മാന് നാസര്‍ കമ്മൂന പ്രസിഡന്റിന് നല്കി നിര്‍വഹിച്ചു. ഈ വര്‍ഷവും നൂറിലധികം കുടുംബങ്ങള്‍ക്ക് സഹായം നല്കി. ജനറല്‍ സെക്രട്ടറി ഷബീര്‍ കാലടി സ്വാഗതവും പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സഫിയ മനാഫ് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികള്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ മുഹ്സിന ഷെറിന്റെ മികച്ച അവതരണം കൂടുതല്‍ മാറ്റ് കൂട്ടി. മാപ്പിളപ്പാട്ട് ഗായകന് നസീര്‍ കൊല്ലം, തങ്ങള്‍ തിക്കോടി, മുനീര്‍ വിസി ഗാനമേളക്ക് നേത്രത്വം നല്കി. ബിന്‍സി നാസര്‍, നര്ജിസ ജുനൈദ്, മുനീറ നാസര്‍ നേത്രത്വം നല്കി.