
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
കുവൈത്ത് : എയര്‍പോര്‍ട്ടില്‍ ഇനി ഇമിഗ്രേഷന്‍ പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാവും. വെറും ഏഴ് സെക്കന്റുകള്‍ കൊണ്ട് ഇവിടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവും. അതേസമയം ട്രെയ്നിംഗിലുള്ള സ്റ്റാഫ് അംഗമാണെങ്കില്‍ 20 സെക്കന്‍ഡ് വരെ എടുക്കുമെന്ന് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ജനറല്‍ അഡ്മിനിസ്ട്രേഷന് അസിസ്റ്റന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ബദര്‍ അല്‍ഷായ വ്യക്തമാക്കി. കുവൈത്ത് എയര്‍പോര്‍ട്ടില്‍ വിവിധ ഏജന്‍സികള്‍ക്കിടയില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് സീസണല്‍ നടപടിക്രമങ്ങള്‍ നടപ്പാക്കി വരികയാണ്. ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്, ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ്, എയര്‍ലൈന്‍സ്, ഗ്രൗണ്ട് സര്‍വീസ് ഓപ്പറേഷന്‍സ് എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. യാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനായി ഡിപ്പാര്‍ച്ചര്‍, അറൈവല്‍ പോയിന്റുകളില്‍ ആവശ്യമായ എല്ലാ നടപടികളും നിലവിലുണ്ടെന്നും യാത്രക്കാരെ സൂക്ഷ്മമായി പരിശോധിക്കാനുള്ള സുരക്ഷാ നടപടികള്‍ വിജയകരമാണെന്നും അല്‍ഷായ കൂട്ടിച്ചേര്‍ത്തു.