
യുഎഇയിലെ സ്കൂളുകള്‍ക്ക് ആപാര്‍ ഐഡി ഒഴിവാക്കി സിബിഎസ്ഇ
അബുദാബി : നിലപാടിലും ആദര്‍ശത്തിലും മലയോളം ഉയര്‍ന്നു നില്ക്കുന്ന മലപ്പുറത്തിന്റെ മഹിമ, ലോകഭൂപടത്തില്‍ വളര്‍ന്നു വരുന്ന ഇക്കോണമിക് സോണായി മാറിയിട്ടുണ്ടെങ്കില്‍ അത്ഭുതപ്പെടാനില്ലെന്ന് ആക്ടിവിസ്റ്റ് ഡോ.അനില്‍ മുഹമ്മദ്. മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച ‘മഹിതം മലപ്പുറം’ സീസണ് രണ്ടിന്റെ ഭാഗമായി നടന്ന ‘മലപ്പുറം: അറിഞ്ഞതും പറഞ്ഞതും’ സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. മലപ്പുറത്തെക്കുറിച്ച് അറിയുന്നവര്‍ ആ പ്രദേശത്തിന്റെ മാനവികതയും സ്നേഹവും ആവോളം ആസ്വദിച്ചവരായിരിക്കും. അതേസമയം അറിയാത്തവരാണ് വിദ്വേഷ പ്രചാരണത്തിന് പിന്നിലുള്ളത്. സാമ്രാജ്യത്വത്തിന് മുന്നില്‍ മുട്ടുമടക്കാത്ത ഒരു പ്രദേശം ലോകത്തുണ്ടെങ്കില്‍ അത് മലപ്പുറത്തിന് മാത്രം അവകാശപ്പെട്ടതാണ്. മനുഷ്യത്വത്തിന്റെ മഹിതമായ പാരമ്പര്യമാണ് മലപ്പുറത്തിന് അവകാശപ്പെടാനുള്ളത്. സുരക്ഷിതത്വത്തിന്റെ പേരില്‍ പോലും മനുഷ്യര്‍ക്ക് മുന്നില്‍ എല്ലായ്പോഴും തുറന്നിട്ടിരിക്കുന്ന പാണക്കാടിന്റെ പടിവാതില്‍ ലോകത്തേക്കാകമാനം മാതൃകയാണ്. അവിടെ നിന്നൊഴുകുന്ന കാരുണ്യത്തിന്റെ നീരുറവ തന്നെയാണ് ഈ മണ്ണിന്റെ മുഖമുദ്ര. മേല്പത്തൂരും എഴുത്തച്ഛനും മോയിന്‍കുട്ടി വൈദ്യരും പിറന്ന മണ്ണ് ഇത്തരം പ്രചാരണങ്ങളെ പ്രതിരോധിക്കുക തന്നെ ചെയ്യും.