
സ്ത്രീ ശാക്തീകരണ സന്ദേശമുയര്‍ത്തി ഇന്ന് ഇമാറാത്തി വനിതാ ദിനം
ദുബൈ : മതകാര്യ വകുപ്പിന്റെ അനുമതിയോടെ ദാറുല്‍ ബിര്‍ സൊസൈറ്റി ബര്‍ദുബൈ അല്‍ ഹുദൈബ അല്‍ റാഷിദ് ബിന്‍ മുഹമ്മദ് മസ്ജിദില്‍ ഷാര്‍ജ മസ്ജിദ് അസീസ് ഖത്തീബും വാഗ്മിയുമായ ഹുസൈന് സലഫിയുടെ പ്രഭാഷണം സംഘടിപ്പിച്ചു. ജീവിതത്തിലുടനീളം ഇസ്ലാമിക വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ഓരോ മുസ്ലിമും കല്പിക്കപ്പെട്ടിരിക്കുന്നു. അതുവഴി ജീവിതത്തിലെ അനുഗ്രഹങ്ങള്‍ ആസ്വദിക്കാനും പരലോകത്ത് അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാനും അവസരമൊരുങ്ങുമെന്നും ആത്മസംതൃപ്തി എന്നത് ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ അടയാളമാണെന്നും ഹുസൈന് സലഫി വിശദീകരിച്ചു. എത്ര വലിയ മാനസിക പ്രതിസന്ധിയും അതിജീവിക്കാനുള്ള ആയുധമാണ് ദൈവിക സ്മരണയുടെ ആത്മാവ് കുടികൊള്ളുന്ന നമസ്കാരം. കൃത്യമായി നിര്‍വഹിക്കപ്പെടുമ്പോള്‍ അല്ലാഹുവുമായുള്ള ബന്ധം മെച്ചപ്പെടുകയും ശാന്തികിട്ടുകയും ചെയ്യുന്ന നമസ്കാരത്തേക്കാള്‍ ഉത്തമമായ മറ്റൊരു ദിക്റും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
നിത്യജീവിതത്തില്‍ വിനയത്തോടെയും ശ്രദ്ധയോടെയും ദിക്റുകളും, പ്രാര്‍ത്ഥനകളും നിലനിര്‍ത്തിയാല്‍ മനസിന്റെ ഇരുട്ടില്‍നിന്ന് ഹൃദയത്തിന്റെ വസന്തകാലം വരികയും എല്ലാ പ്രയാസങ്ങളിലും പൂര്‍ണ അഭയം സാധ്യമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അഭിവൃദ്ധിയുടെയും സാങ്കേതിക വിദ്യയുടെയും ഔന്നത്യത്തിലും ശാന്തി തേടി അലയുന്ന മനുഷ്യര്‍ക്കുള്ള ശാശ്വത പരിഹാരം അരുതാത്ത ചിന്തകളില്‍ അകപ്പെട്ട് ദൈവികേതര സംവിധാനങ്ങളിലേക്ക് മനസ് മാറിപ്പോയി ശിര്‍ക്കിലേക്ക് ആപതിക്കുന്ന സാഹചര്യം ഒഴിവാക്കി തൗഹീദില്‍ കണിശത പുലര്‍ത്തല്‍ മാത്രമാണെന്നും സലഫി ഓര്‍മപ്പെടുത്തി. സ്ത്രീകളും കുട്ടികളുമടക്കം ദുബൈയിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരത്തോളം ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. സലീം വടകര സ്വാഗതവും അനീസ് തിരൂര്‍ നന്ദിയും പറഞ്ഞു.