
സ്ത്രീ ശാക്തീകരണ സന്ദേശമുയര്‍ത്തി ഇന്ന് ഇമാറാത്തി വനിതാ ദിനം
അബൂദാബി : സിറ്റി കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച പതിനാലാമത് എഡിഷന് പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. 20ന് ഐഐസിസി ഓഡിറ്റോറിയത്തില്‍ നടന്ന സ്റ്റേജിതര മത്സരങ്ങള്‍ക്കു ശേഷം 27ന് ഫോക്ലോര് തിയേറ്ററില്‍ നടന്ന സ്റ്റേജിന മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ഖാലിദിയ്യ സെക്ടര്‍ വിജയകിരീടം ചൂടി. പ്രൈമറി തലം മുതല്‍ 30 വയസ് വരെയുള്ള പ്രവാസികളാണ് വിവിധ മത്സരങ്ങളില്‍ മാറ്റുരച്ചത്. ഫാമിലി,യൂണിറ്റ്,സെക്ടര്‍ ഘടകങ്ങളിലായി നടന്ന മത്സരങ്ങളിലെ വിജയികളാണ് സോണ്‍ തലത്തില്‍ മത്സരികളായത്.
വിവിധ വിഭാഗങ്ങളിലായി 99 ഇന മത്സരങ്ങളില്‍ നിന്നായി അറുനൂറോളം പ്രതിഭകള്‍ പങ്കെടുത്തു. അല്‍ വഹ്ദ,മദീനാ സായിദ് സെക്ടറുകള്‍ രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ നേടി. ഇമ്രാന് അബൂബക്കര്‍ കലാപ്രതിഭാ പുരസ്കാരവും,ജുസയ്ല ജസീര്‍,മുഹമ്മദ് സഈദ് സര്‍ഗ പ്രതിഭ പുരസ്കാരവും കരസ്ഥമാക്കി. സാഹിത്യോത്സവിനോട് അനുബന്ധിച്ചു പൊതുജനങ്ങള്‍ക്കും, കുടുംബിനികള്‍ക്കും പ്രീ െ്രെപമറി കുട്ടികള്‍ക്കുമായി നടത്തിയ പ്രബന്ധ രചന,പുഡ്ഡിങ് മേക്കിങ്,കളറിങ് തുടങ്ങി വിവിധ മത്സരങ്ങള്‍ ശ്രദ്ധേയമായി. പ്രാബന്ധ രചന മത്സരത്തില്‍ നബീസത് റസീന,പുഡിങ് മത്സരത്തില്‍ ഖമറുന്നിസ,കളറിങ് മത്സരത്തില്‍ അന്വിത സുരേഷ്,ജന്ന മുഹമ്മദ് എന്നിവര്‍ വിജയികളായി.
പരിപാടിയുടെ ഭാഗമായി ‘ഗാഫ് മരം കഥ പറയുന്നു’ എന്ന ശീര്‍ഷകത്തില്‍ നടന്ന സാഹിത്യ ചര്‍ച്ചയില്‍ നാസര്‍ തമ്പി, സാലിഹ് മാളിയേക്കല്‍,ജാഫര്‍കുറ്റിക്കോട്,ഇര്‍ഫാദ് മായിപ്പാടി പങ്കെടുത്തു. സോണ്‍ തലത്തി ല്‍ വിജയിച്ച മത്സരാര്‍ത്ഥികള്‍ നവംബര്‍ 24ന് അബുദാബി നാഷണല്‍ തിയേറ്ററില്‍ നടക്കുന്ന യുഎഇ നാഷണല്‍തല മത്സരങ്ങളില്‍ മാറ്റുരക്കും. സമാപന സമ്മേളനം ഐസിഎഫ് നാഷണല്‍ ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ ഉദ്ഘടനം ചെയ്തു.
ഉസ്മാന് സഖാഫി തിരുവത്ര അധ്യക്ഷനായി. ബനിയാസ് സ്പൈക്ക് എംഡി കുറ്റൂര്‍ അബ്ദുറഹ്മാന് ഹാജി ഹോണററി ടോക്ക് നടത്തി അബ്ദുഹ്മാന്‍ ഹാജി (അബുദാബി സ്റ്റേഷനറി), പി.സി ഹാജി പ്രസംഗിച്ചു. റാഷിദ് മൂര്‍ക്കനാട് സന്ദേശ ഭാഷണം നടത്തി. ഇബ്രാഹിം ഇര്ഫാന് മാലി സ്വാഗതവും കമറുദ്ദീന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.