
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : മത്സര പരീക്ഷകളിലെ ഉന്നത വിജയത്തിലും അവരുടെ ശാരീരിക വളര്‍ച്ചയിലും മാത്രം ശ്രദ്ധയൊതുങ്ങുന്ന ആധുനിക പാരെന്റിങ്ങിനു പകരം മക്കളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നിടത്താണ് വിശ്വപൗരന്മാരായി നമ്മുടെ മക്കള്‍ക്ക് വളരാന്‍ കഴിയുകയെന്ന് പാരന്റിങ് കണ്‍സല്‍ട്ടന്റും മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ.സുലൈമാന്‍ മേല്പത്തൂര് പറഞ്ഞു. ദുബൈ ടൂറിസം വകുപ്പിന്റെയും മതകാര്യ വകുപ്പിന്റെയും സഹകരണത്തോടെ അല്‍ബറാഹ അല്‍മനാര്‍ സെന്ററും ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററും സംയുക്തമായി ബറാഹ വിമന്‍സ് അസോസിയേഷന് ഹാളില്‍ സംഘടിപ്പിച്ച പാരന്റ്സ് മീറ്റില്‍ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു. ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഹുസൈന് കക്കാട് അധ്യക്ഷനായി. കല്‍പ്പനയല്ല,പ്രോത്സാഹനമാണ് അനുസരണത്തിന്റെ അടിസ്ഥാനമെന്നും കുട്ടികള്‍ക്കും ശാരീരിക,ബൗദ്ധിക,മാനസിക,ആത്മീയ ഘടകങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞുമാണ് പാരെന്റിങ് നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് വികെ സകരിയ്യ,അബ്ദുല്‍വാഹിദ് മയ്യേരി,അഹമ്മദ് മന്‍സൂര്‍ മദീനി,നസീം അക്തര്‍ ഉമരി പ്രസംഗിച്ചു. മുനീര്‍ പടന്ന സ്വാഗതവും ദില്‍ഷാദ് ബശീര്‍ നന്ദിയും പറഞ്ഞു.എന്‍.എം അക്ബര്‍ഷാ വൈക്കം, അബ്ദുറശീദ് പേരാമ്പ്ര,ശിഹാബ് ഉസ്മാന് പാനൂര്‍, അബ്ദുറഹിമാന് പടന്ന പരിപാടികള്‍ നിയന്ത്രിച്ചു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ പരിപാടികളും സ്ഥാപനങ്ങളെയും സംരംഭങ്ങളെയും പരിചയപ്പെടുത്തി വിഷ്വല്‍ ഇഫക്ടും അവതരിപ്പിച്ചു. ഇരുസ്ഥാപനങ്ങളിലേയും നൂറുകണക്കിന് രക്ഷിതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.