
സ്ത്രീ ശാക്തീകരണ സന്ദേശമുയര്‍ത്തി ഇന്ന് ഇമാറാത്തി വനിതാ ദിനം
അബുദാബി : യുഎഇ പതാക ദിനാഘോത്തിന്റെ ഭാഗമായി ഇന്ന് രാജ്യത്തുടനീളം ചതുര്‍വര്‍ണ പതാകള്‍ ഉയരും. രാവിലെ 11 മണിക്ക് എല്ലാ സര്‍ക്കാര്‍,അര്‍ധ സര്‍ക്കാര്‍ ഓഫീസുകളിലും പതാക വാനിലേക്കുയര്‍ത്തും. നവംബര്‍ മൂന്നിനാണ് യുഎഇ പതാകദിനമായി ആചരിക്കുന്നത്. എന്നാല്‍ ഞായറാഴ്ച അവധി ദിനമായതിനാല്‍ ഇന്ന് വെള്ളിയാഴ്ച പതാക ഉയര്‍ത്തണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ഉത്തരവിട്ടു.
‘സഹോദരന്മാരേ, എല്ലാ വര്‍ഷവും ഞങ്ങള്‍ ശീലിച്ചതുപോലെ,ഞങ്ങള്‍ പതാക ദിനം ആഘോഷിക്കുന്നു. ഞങ്ങള്‍ രാഷ്ട്രത്തിന്റെ പതാകയെ ആഘോഷിക്കുന്നു. ‘ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ‘നമ്മുടെ രാജ്യത്തിന്റെ പ്രതീകവും നമ്മുടെ ശക്തിയുടെ രഹസ്യവും അഭിമാനത്തിന്റെ ഉറവിടവും: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പതാകയെ ഞങ്ങള്‍ ആഘോഷിക്കുന്നു. ‘ഈ വര്‍ഷം നവംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് യുഎഇ പതാക ഉയര്‍ത്താന്‍ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളോടും സ്ഥാപനങ്ങളോടും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്റെ അധികാരാരോഹണത്തിന്റെ സ്മരണക്കായാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂം 2004 മുതല്‍ നവംബര്‍ മൂന്നിന് പതാക ദിനം ആചരിക്കാന്‍ ഉത്തരവിറക്കിയത്.