
സ്ത്രീ ശാക്തീകരണ സന്ദേശമുയര്‍ത്തി ഇന്ന് ഇമാറാത്തി വനിതാ ദിനം
അബുദാബി : യുഎഇയില്‍ നവംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു. ഒക്ടോബറിനെ അപേക്ഷിച്ച് പെട്രോളിന് ഒമ്പത് ഫില്‍സ് കൂടി. ഇന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഒക്ടോബറില്‍ ലിറ്ററിന് 2.66 ദിര്‍ഹം ആയിരുന്ന സൂപ്പര്‍98 ലിറ്ററിന് നവംബറില്‍ 2.74 ദിര്‍ഹമാണ് വില, 8 ഫില്‍സ് വര്‍ധിച്ചു. ലിറ്ററിന് 2.54 ദിര്‍ഹം ആയിരുന്ന സ്പെഷല്‍ 95 ലിറ്ററിന് 9 ഫില്‍സ് വര്‍ധിച്ച് 2.63 ദിര്‍ഹമായി.ഇ പ്ലസ് 91 ലിറ്ററിന് 8 ഫില്‍സ് വര്‍ധിച്ച് 2.55 ദിര്‍ഹമായി.ഡീസല്‍ ലിറ്ററിന് 2.67 ദിര്‍ഹമാണ് വില. യുഎഇയില്‍ തുടര്‍ച്ചയായി രണ്ട് മാസം വില കുറഞ്ഞതിന് ശേഷമാണ് നവംബറില്‍ ഇന്ധന വില കൂടുന്നത്.