
സ്ത്രീ ശാക്തീകരണ സന്ദേശമുയര്‍ത്തി ഇന്ന് ഇമാറാത്തി വനിതാ ദിനം
മൊഴിമാറ്റം: മന്‍സൂര്‍ ഹുദവി കളനാട്
ഉത്തമ സന്താനലബ്ധിയിലൂടെ മനുഷ്യവംശത്തിന്റെ നിലനില്പിനായി പ്രാര്‍ത്ഥിക്കുന്നവരായിരുന്നു പ്രവാചകന്മാരും മുന്‍കഴിഞ്ഞ സച്ചരിതരും. നല്ല സന്താനത്തെ നല്കാന് സകരിയ്യ നബി (അ) പ്രാര്‍ത്ഥിക്കുന്നത് വിശുദ്ധ ഖുര്‍ആന്‍ സൂറത്തു ആലുഇംറാന് 38ാം സൂക്തത്തില്‍ ഉദ്ധരിക്കുന്നുണ്ട്. അത്യുത്തമ സത്യവിശ്വാസികളായ ‘ഇബാദുറഹ്മാന്‍’ സ്വന്തം സഹധര്‍മിണിമാരിലും സന്താനങ്ങളിലും ആനന്ദം പ്രദാനമേകണമെന്ന് പ്രാര്‍ത്ഥിക്കുന്നതും ഖുര്‍ആനിലുണ്ട് (സൂറത്തുല്‍ ഫുര്‍ഖാന്‍ 74). സന്താനങ്ങള്‍ മാതാപിതാക്കള്‍ക്ക് ആത്മാനന്ദമേകുന്ന ദൈവദാനങ്ങളാണ്. മക്കളുള്ളവര്‍ ആ ദാനത്തിന് അതീവ നന്ദിയുള്ളവരായി അവരുടെ ബാധ്യതകളും ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കണം.
മനുഷ്യന്റെ ശൈശവകാലമായ എട്ടു വയസുവരെയുള്ള ഘട്ടം ജീവിതത്തിന്റെ അതിപ്രധാന ഭാഗമാണ്. അല്ലാഹു മനുഷ്യനെ ഭ്രൂണത്തില്‍ നിന്ന് കുഞ്ഞായി പുറത്തുകൊണ്ടു വന്നെന്ന് ഖുര്‍ആനിക പ്രസ്താവനയുണ്ട് (സൂറത്തു ഗാഫിര് 67). യൂസുഫ് നബി (അ),മൂസാ നബി(അ),യഹ് യ നബി (അ),ഈസാ നബി (അ),നമ്മുടെ പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) തുടങ്ങിയ പ്രവാചകന്മാരുടെയെല്ലാം ശൈശവകാലം ജീവിതത്തിലെ പ്രധാന സംഭവ വികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഘട്ടമാണ്.
കുട്ടിക്കാലമാണ് ജീവിതത്തിന്റെ ആമുഖകാലം. ഈ ജീവിത കാലയളവിലാണ് ഒരാളുടെ വ്യക്തിത്വത്തിന്റെ പ്രഥമ രൂപീകരണമുണ്ടാവുന്നതും. അറിവും തിരിച്ചറിവും ഭാഷയും കരസ്ഥമാക്കുന്നതും. മാനസികവും ശാരീരികവുമായ ആരോഗ്യം രൂപപ്പെടുന്നതും കുട്ടിയായിരിക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ പരിശുദ്ധ ഇസ്്ലാം മതം ശൈശവ ഘട്ടത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ നല്ല അഭിവാദ്യങ്ങളോടെയും പ്രാര്‍ത്ഥനകളോടെയും സ്വീകരിക്കാനാണ് ഇസ്്ലാം നിര്‍ദേശിക്കുന്നത്. ഒരു കുഞ്ഞിന്റെ ജനനം കുടുംബക്കാരുടെയെല്ലാം ആത്മഹര്‍ഷത്തിന്റെ നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. മാതാവ് കുഞ്ഞിനെ ചേര്‍ത്തുപിടിക്കും. മാതാവിന്റെ മടിത്തട്ട് കുഞ്ഞിനുള്ള ആശ്വാസ ഇടമാണ്. മുലപ്പാല്‍ മരുന്നും ഭക്ഷണവുമാണ്. മാതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് രണ്ടു പൂര്‍ണ വര്‍ഷം മുലപ്പാല്‍ നല്‍കണമെന്ന് വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. (സൂറത്തു ബഖറ 233).
കുഞ്ഞുമക്കള്‍ക്ക് മാതാപിതാക്കള്‍ അവരുടെ കടമകളും കടപ്പാടുകളും മനസിലാക്കിക്കൊടുക്കണം. അവരെ ശ്രദ്ധിക്കാതെ വിടരുത്. അവരില്‍ ജാഗ്രത കാട്ടിയില്ലെങ്കില്‍ അവരുടെ വ്യക്തിത്വത്തിനും ജീവിത വികാസങ്ങള്‍ക്കും ദോഷമായി ബാധിക്കുകയും ബുദ്ധിയും ചിന്തകളും തെമ്മാടികൂട്ടങ്ങളില് പെട്ടുപോവുകയും ചെയ്യും.
മാതാപിതാക്കള്‍ കുഞ്ഞുമക്കളുടെ കാര്യത്തില്‍ പൂര്‍ണ ഉത്തരവാദിത്തമുള്ളവരാണ്. അവരുടെ ബലഹീനതകളും ആവശ്യങ്ങളും ആഗ്രഹങ്ങളും അറിയണം. മാതാവും പിതാവും തമ്മിലുള്ള ഭിന്നതയും വഴക്കും മക്കളുടെ ഇടയിലാവരുത്. അവരെല്ലാം കണ്ട് മനസിലാക്കുന്നവരായിരിക്കും. അല്ലാഹുവിനോടും നബി(സ്വ)യോടുമുള്ള സ്നേഹം അവരില്‍ വളര്‍ത്തിയെടുക്കണം. അവരുടെ മുമ്പില്‍വച്ച് നമസ്ക്കരിക്കണം. ദിക്റുകള്‍ ചൊല്ലണം. അറബി ഭാഷയോട് ആഗ്രഹം ജനിപ്പിക്കണം. ദേശത്തോട് കൂറ് ഉണ്ടാക്കണം. കളവ്,പരദൂഷണം,പരിഹാസം,നിന്ദത തുടങ്ങിയ മോശം കാര്യങ്ങള്‍ ദൂരത്താക്കി സല്സ്വഭാവങ്ങള് പഠിപ്പിക്കണം. നന്മകള് ശീലമാപ്പിക്കണം. നന്മകളുടെ കൂട്ടായ്മകളില്‍ അവരെയും ഭാഗഭാക്കാക്കണം. ധൈര്യവും തന്റേടവും ഉണ്ടാവാന്‍ പ്രാപ്തരാക്കണം. ഇലക്ട്രോണിക് ഗെയിമുകളില്‍ ആസക്തിയുള്ളവരാകാന് വിടരുത്. കായിക ക്ഷമതക്കും മാനസികോല്ലാസത്തിനും വീടുകളില്‍ തന്നെ തോട്ടങ്ങളും കളിക്കളങ്ങളും ഉണ്ടാക്കുന്നത് നല്ലതാണ്.
മക്കളെ ആട്ടിവിടരുത്. ശപിക്കരുത്. അവര്‍ക്കെതിരെ പ്രാര്‍ത്ഥിക്കരുത്. ശിക്ഷണകാര്യങ്ങളില് പരമാവധി ക്ഷമ പാലിക്കണം. നിര്‍മല സ്വഭാവം കൈവിടരുത്. മക്കളുടെ മുമ്പില്‍വെച്ച് ചെയ്യുന്ന ഓരോ കാര്യങ്ങളും ശ്രദ്ധയോടെയായിരിക്കണം. കാരണം അവര്‍ മാതാപിതാക്കളില്‍ ഓരോന്നിനും മാതൃക കണ്ടെത്തും. നമുക്ക് കിട്ടാതെപോയ നന്മകള് മക്കളില്‍ വളര്‍ത്തിയെടുക്കണം. അത് ഇഹപര ലോകങ്ങളിലെ മുതല്കൂട്ടായിരിക്കും. യുഎഇ രാഷ്ട്രത്തിന്റെ പതാക ദിനമാണ്. ഈ അസുലഭ മുഹൂര്‍ത്തത്തില്‍ നമ്മുടെ മക്കള്‍ക്ക് ഈ നാടിന്റെ ധീരോദത്തമായ ചരിതങ്ങള്‍ പറഞ്ഞുകൊടുത്ത് അവരെ ദേശക്കൂറുള്ളവരാക്കണം.