
തീവ്രവാദത്തിന് മതമില്ല
അബുദാബി : അബുദാബിയില് സ്കൂളുടെയും താമസസ്ഥലങ്ങളുടെയും റോഡുകളില് കാല്നടക്കാര്ക്ക് മുന്ഗണന. വാഹനം നിര്ത്തിയില്ലെങ്കില് ഡ്രൈവര്ക്കു 500 ദിര്ഹം പിഴ. മണിക്കൂറില് 40 കിലോമീറ്റര് വേഗപരിധിയുള്ള പ്രദേശങ്ങളിലെ റോഡുകളില് കാല്നടയാത്രക്കാര്ക്ക് വഴി നല്കാതെ വാഹനമോടിക്കുന്നവര്ക്ക് ഇനിമുതല് പിഴ ചുമത്തും. റസിഡന്ഷ്യല്,സ്കൂള്,ആശുപത്രി മേഖലകളില് മണിക്കൂറില് 40 കിലോമീറ്റര് വേഗതയുള്ള റോഡ് മുറിച്ചുകടക്കുമ്പോള് കാല്നടയാത്രക്കാര്ക്ക് മുന്ഗണന നല്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഈ പ്രദേശങ്ങളില് കാല്നടയാത്രക്കാര്ക്ക് ക്രോസിംഗ് ലൈനുകള് ആവശ്യമില്ലെന്നും അധികൃതര് വ്യക്തമാക്കി. സെക്ഷന് 69 അനുസരിച്ച്, ഈ പ്രദേശങ്ങളില് കാല്നടയാത്രക്കാര്ക്ക് മുന്ഗണന നല്കാതെ,നിയമം പാലിക്കാത്ത ഡ്രൈവര്മാര്ക്ക് 500 ദിര്ഹം പിഴയും 6 ട്രാഫിക് പോയിന്റുകളും ചുമത്തും.