
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ദുബൈ : ടാക്സികളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ മറന്നുവെച്ചാല്‍ ആര്.ടി.എ.യെ ബന്ധപ്പെടണമെന്ന് അധികൃതര്‍. യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍, പേഴ്സ്, ലാപ്ടോപ്പ് തുടങ്ങിയ വിലപ്പിടിപ്പുള്ള വസ്തുക്കള്‍ ടാക്സികളില്‍ മറന്നുവച്ചാല്‍ ആര്.ടി.എയെ അറിയിക്കണം. ടാക്സി യാത്രകളില്‍ നഷ്ടപ്പെട്ടതും മറന്നുവച്ചതുമായ വസ്തുക്കള്‍ തിരികേ ലഭിക്കുന്നതിന് അതോറിറ്റിയുടെ ഹെല്പ്പ്ലൈന് ,സ്മാര്‍ട്ട് ആപ്പ്, വെബ്സൈറ്റ്, ആര്.ടി.എ. സ്റ്റേഷന് എന്നിവ വഴി പരാതിപ്പെടാം. ടാക്സിയുടെ നമ്പര്‍ പ്ലേറ്റ്, യാത്രാസമയം ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ സഹിതമാണ് പരാതിപ്പെടേണ്ടത്. പരാതിക്കാരന് യാത്ര ചെയ്ത ടാക്സി കണ്ടുപിടിച്ച് െ്രെഡവറുടെ ഫോണ്‍ നമ്പര്‍ അധികൃതര്‍ നല്‍കും. ഉപഭോക്താവിന്റെ അഭ്യര്‍ഥന പ്രകാരം മറന്നു വച്ചതോ നഷ്ടപ്പെട്ടതോ ആയ വസ്തുക്കളുമായി വരുന്ന ടാക്സികള്‍ക്ക് ആവശ്യമായ വാടക നല്‍കണം.