
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ഷാര്‍ജ : ഷാര്‍ജ അന്തര്‍ദേശിയ പുസ്തക മേളയില്‍ ഇത്തവണ മലയാളത്തില്‍ നിന്ന് അമ്പതിലധികം പുതിയ നോവലുകള്‍ ലഭ്യമാണെന്ന് ഡിസി ബുക്സ് സിഇഒ രവി ഡിസി പറഞ്ഞു. ഇവയില്‍ മിക്കതും ‘ബെസ്റ്റ് സെല്ലറുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളി വായനാ സമൂഹത്തില്‍ ഇപ്പോഴും നോവല്‍ ആരാധകര്‍ക്കാണ് ആധിപത്യമെന്ന് രവി ഡിസി അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ഡി ബുക്സ്, മാതൃഭൂമി തുടങ്ങിയ പ്രസാധകര് പുറത്തിറക്കിയ നോവലുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ‘ഫിക്ഷന്‍’ പുസ്തകങ്ങള്‍ പുറത്തിറങ്ങിയ വര്‍ഷമാണിത്. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ പ്രസാധകരുടെ സ്റ്റാളുകളില്‍ ലഭ്യമായ പ്രധാന പുസ്തകങ്ങള്‍ ഇവയാണ്: നോവലുകള്‍: അല്ലോ ഹ ലന്(അംബികാ സുതന് മാങ്ങാട്),താബോമയിയുടെ അച്ഛന് (ഇ സന്തോഷ്കുമാര്‍),പാര്‍വതി(സേതു),മുടിയറകള്‍ (ഫ്രാന്‍സിസ് നൊറോണ),മണല്‍ പാവ(മനോജ് കുറൂര്‍),അനസ് അഹമ്മദിന്റെ കുമ്പസാരം(മുഹമ്മദ് അബ്ബാസ്),മുത്തപ്പന്(അഖില്‍ കെ),എന്റെ അരുമയായ പക്ഷിക്ക്(ജിസ്മ ഫൈസ്),ആത്രേയകം(രാജശ്രീ),ദേഹം(അജയ് പി മങ്ങാട്ട്),കാട്ടൂര്‍ കടവ്(അശോകന് ചരുവില്‍), ഇരു(വി ഷിനിലാല്‍), ആനോ(ജിആര്‍ ഇന്ദുഗോപന്). കഥകള്‍: ഭീമച്ചന്(എന്‍എസ് മാധവന്),വൈറ്റ് സൗണ്ട്(,വിജെ ജെയിംസ്),ഒട(ജിന്‍ഷാ ഗംഗ),ദേശിയ മൃഗം(സന്തോഷ് ഏച്ചിക്കാനം),ക്രാ (ഡിന്നു ജോര്‍ജ്),മൂങ്ങ(പിഎഫ് മാത്യൂസ്),പൊന്ത(ഉണ്ണികൃഷ്ണന് കിടങ്ങൂര്‍).ചരിത്രം: ഇന്ത്യ എന്ന ആശയം(സുധാ മേനോന്) സാപിയന്‍സ് (യുവാല്‍ നോവ ഹരാരി). ഓര്മ: കഞ്ചാവ്(ലിജീഷ് കുമാര്‍),തത്വചിന്ത: ദൈവത്തിന്റെ ആത്മകഥ (ലെന),പഠനം: നമ്മുടെ തലപ്പാവ്(ഉണ്ണി ബാലകൃഷ്ണന്) ആത്മകഥാപരമായ നോവല്‍: നൈഫ്(സല്‍മാ ന് റൂഷ്ദി). ഇത്തവണ കാവ്യ സന്ധ്യ തിരിച്ചെത്തുന്നുവെന്നത് ആസ്വാദകര്‍ക്ക് ആനന്ദം പകരുന്ന കാര്യമാണെന്ന് രവി ഡിസി പറഞ്ഞു. 2012ന് ശേഷം ആദ്യമായാണ് മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള സര്‍ഗധനരായ എഴുത്തുകാരുടെ സാന്നിധ്യം ഇത്ര വിപുലമായ തോതില്‍ ഉണ്ടാവുന്നതെന്നും രവി ഡിസി അഭിപ്രായപ്പെട്ടു.