
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ഷാര്‍ജ : കെഎംസിസി ഷാര്‍ജ ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റി യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി സംഘടിപ്പിക്കുന്ന വി കുട്ട്യാലി സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം മുസ്്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ഷാര്‍ജ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹാശിം നൂഞ്ഞേരിക്ക് നല്കി നിര്‍വഹിച്ചു.
ചടങ്ങില്‍ കെഎംസിസി സസ്ഥാന സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം, ട്രഷറര്‍ കെ.അബ്ദുറഹ്മാന് മാസ്റ്റര്‍, ബഷീര്‍ ഇരിക്കൂര്‍,കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഷ്റഫ് പൊയില്‍, ഇര്‍ഷാദ് ഇരിക്കൂര്‍,സലാം ചെങ്ങളായി,റാഷിദ് സീരകത്ത്,മുഹമ്മദലി ശ്രീകണ്ഠപുരം,നൗഫല്‍ കണിയാര്‍വയല്‍,ജാഫര്‍ പങ്കെടുത്തു.