
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
അബുദാബി : പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് ജനുവരി 8,9, 10 തിയ്യതികളില്‍ ഭുവനേശ്വറില്‍ നടക്കും. കഴിഞ്ഞ 17 തവണയും ആര്‍ഭാടമായി നടന്ന പരിപാടി കൊണ്ട്പ്രവാസികള്ക്ക് ഒരു ഗുണവുമുണ്ടായിട്ടില്ല. 1915 ജനുവരി 9ന് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍നിന്നും ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ സ്മരണാര്‍ത്ഥമാണ് ജനുവരി 9ന് പ്രവാസി ഭാരതീയ ദിവസ് ആചരിക്കുന്നത്. 2003ല്‍ ന്യൂഡല്‍ഹിയിലാണ് പ്രഥമ പ്രവാസി സമ്മേളനം നടന്നത്. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ സമ്മേളനം നടന്നു. 2013ല്‍ കൊച്ചിയിലായിരുന്നു. 2015വരെ ഓരോ വര്‍ഷവും സമ്മേളനം സംഘടിപ്പിച്ചിരുന്നെങ്കിലും പിന്നീട് രണ്ടു വര്‍ഷത്തിലൊരിക്കലാക്കി ചുരുക്കി.
അതേസമയം ലക്ഷങ്ങള്‍ പൊടിച്ചുള്ള ഇത്തരം സമ്മേളനങ്ങള്‍ കൊണ്ട് പ്രവാസികള്‍ക്ക് യാതൊരുവിധ ഗുണവുമില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ ഭാഗങ്ങളില്‍നിന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. രാഷ്ട്രപതി,പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി,സംസ്ഥാന മുഖ്യമന്ത്രി,കേന്ദ്രസഹമന്ത്രിമാര്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ പങ്കെടുക്കും. എന്നാല്‍ സാധാരണക്കാരായ പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുകയോ അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുകയോ ചെയ്യാറില്ല. പ്രവാസത്തോളം പഴക്കമുള്ള പ്രവാസി പ്രശ്നങ്ങളില്‍ ഇടപെടുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകള്‍ അനിവാര്യമാണെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം. അമിതമായ വിമാന ടിക്കറ്റ് നിരക്ക്,വോട്ടവകാശം,പുനരധിവാസം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാറുകള്‍ തുടരുന്ന നിസംഗത വെടിയണമെന്നും പ്രവാസികളുടെ പ്രശ്നങ്ങളില്‍ അനുകൂലമായ നടപടികളുണ്ടാകണമെന്നും പ്രവാസി സംഘടനകള്‍ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്.