
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ദുബൈ : യുഎഇ ദേശീയ ദിനത്തില്‍ അല്സാസര് ലെയ്സര് ലാന്‍ഡില്‍ ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന ഈദ് അല്‍ ഇത്തിഹാദിന്റെ പ്രചാരണം സജീവമാകുന്നു. പബ്ലിസിറ്റി,മീഡിയ കമ്മിറ്റികളാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പബ്ലിസിറ്റി കമ്മിറ്റി യോഗത്തില്‍ ചെയര്മാന് മുഹമ്മദ് പട്ടാമ്പി അധ്യക്ഷനായി. സലിം പറവണ്ണ,ഉമ്മര്‍ പി.ടി.ബി,ഹനീഫ് കാസര്‍കോട്,റഈസ് കോട്ടക്കല്‍,നൗഫല്‍ തിരുവനന്തപുരം,റഷീദ് പടന്ന,അഹമ്മദ് സലിം,കരീം കാലടി,അബ്ദുല്‍ മജീദ്,ഷംസു മാത്തോട്ടം,മുജീബ് കോട്ടക്കല്‍,മുഹമ്മദ് ഷാഫി,കെ.വി ഇസ്മായില്‍,ജമാല്‍ മനയത്ത്,ഇബ്രാഹിം ബേരികെ,മുഹമ്മദ് പി.എസ് പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ കെപിഎ സലാം സ്വാഗതവും അബ്ദുല്‍ ഗഫൂര്‍ കെ.ടി നന്ദിയും പറഞ്ഞു.
സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തിയും, മാധ്യമങ്ങളുടെ സഹകരണത്തോടെയും വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് മീഡിയ കമ്മിറ്റി രൂപം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ ചെയര്മാന് അഷ്റഫ് കൊടുങ്ങല്ലൂര്‍ അധ്യക്ഷനായി. നബീല്‍ നാരങ്ങോലി,ജസീല്‍ കായണ്ണ,ഷമീര്‍ കോഴിക്കര,എം.സൈനുല്‍ ആബിദീന്‍ കൊല്ലം,റാഫി പള്ളിപ്പുറം,അബ്ബാസ് വാഫി,സാദിഖ് തിരുവത്ര,മുഹമ്മദ് മണ്ണാര്‍ക്കാട്,മുഹമ്മദ് വള്ളിക്കുന്ന് പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ സൈനുദീന്‍ ചേലേരി സ്വാഗതവും വൈസ് ചെയര്മാന് നജീബ് തച്ചംപൊയില്‍ നന്ദിയും പറഞ്ഞു.