
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
കുവൈത്ത് സിറ്റി : കുവൈത്തി ല്‍ എത്തിയ മൂതിര്‍ന്ന മുസ്ലിംലീഗ് നേതാവ് പാറക്കല്‍ അബുഹാജിക്ക് ബാലുശ്ശേരി മണ്ഡലം കെഎംസിസി സ്വീകരണം നല്കി. സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ഹാഷിദ് മുണ്ടോത്ത് അധ്യക്ഷനായി. മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം സ്റ്റേറ്റ് ട്രഷറര്‍ ഹാരിസ് വള്ളിയോത്ത് സമര്‍പിച്ചു. സംസ്ഥാന,ജില്ലാ,മണ്ഡലം നേതാക്കളായ മുസ്തഫ കാരി,ഷാഹുല്‍ ബേപ്പൂര്‍,ഗഫൂര്‍ അത്തോളി,ഇസ്മായില്‍ വള്ളിയോത്ത്,റയീസ് നടുവണ്ണൂര്‍,ഹംസ കൊയിലാണ്ടി,ഹര്‍ഷാദ് പാറക്കല്‍, അഷ്റഫ് മുണ്ടോത്ത് പ്രസംഗിച്ചു. സലിം ബാലുശ്ശേരി,കരീം സികെ, ഷംസീര്‍ വള്ളിയോത്ത് പരിപാടികള്‍ക്ക് നേതൃത്വം നല്കി. മണ്ഡലം സെക്രട്ടറി ആബിദ് ഉള്ള്യേരി സ്വാഗതവും ഹിജാസ് അത്തോളി നന്ദിയും പറഞ്ഞു.