
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
കുവൈത്ത് സിറ്റി : ബീഹാറിലെ കിഷന്‍ഗഞ്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖുര്‍ത്വുബ ഫൗണ്ടേഷന് കുവൈത്ത് സര്‍ക്കിള്‍ കമ്മിറ്റി നിലവില്‍ വന്നു. കണ്വന്ഷന് കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ ഹുദവി അധ്യക്ഷനായി. ഖുര്‍ത്വുബ ഫൗണ്ടേഷന് സ്ഥാപകനും ഡയരക്ടറുമായ ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഫൗണ്ടേഷന് കുവൈത്ത് സര്‍ക്കിള്‍ ഭാരവാഹികളായി മുഖ്യ രക്ഷാധികാരി: സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍, രക്ഷാധികാരികള്‍: മുസ്തഫ കാരി, കെ.ബഷീര്‍,മുഹമ്മദലി ഫൈസി,അബ്ദുല്‍ ഹക്കീം മൗലവി,റസാഖ് അയ്യൂര്‍ ഫൈസല്‍ ഹാജി. ചെയര്മാന്:എം.കെ റഫീഖ്,ജനറല്‍ കണ്‍വീനര്‍: ഇഖ്ബാല്‍ മാവിലാടം, വര്‍ക്കിങ് കണ്‍വീനര്‍മാര്‍: മിസ്ഹബ് മാടമ്പില്ലത്ത്, അസ്ഹര്‍ ചെറുമുക്ക്,ട്രഷറര്‍:എംആര്‍ നാസര്‍. വൈസ് ചെയര്മാന്മാര്: ഇസ്മായില്‍ ഹുദവി,റഷീദ് സംസം,ടി.വി ലത്തീഫ്,ഖുത്തുബുദ്ദീന് ഉദുമ,കണ്‍വീനര്‍മാര്‍: മുജീബ് മൂടാല്‍,ഹസന് തഖ്വ,റഫീഖ് ഒളവറ,നാസര്‍ പുറമേരി എന്നിവരെ തിരഞ്ഞെടുത്തു. കണ്‍വന്‍ഷനില്‍ വിവിധ മത,രാഷ്ട്രീയ,സാമൂഹ്യ, സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് മുസ്തഫ കാരി (കെഎംസിസി),മുഹമ്മദലി ഫൈസി,അബ്ദുള്‍ ഹക്കീം മൗലവി(കെ.ഐ.സി.) കെ.ബഷീര്‍ (കെകെഎംഎ),ഇസ്മായില്‍ ഹുദവി(ഹാദിയ),എംകെ റഫീഖ്(മാംഗോ ഹൈപ്പര്‍),എംആര്‍ നാസര്‍,റസാഖ് അയ്യൂര്‍,ടി.വി ലത്തീഫ്,റഷീദ് സംസം,ഫൈസല്‍ ഹാജി പ്രസംഗിച്ചു. ഇഖ്ബാല്‍ മാവിലാടം സ്വാഗതവും, മുജീബ് മൂടാല്‍ നന്ദിയും പറഞ്ഞു.