
അബുദാബിയിലെ 400 സ്ഥലങ്ങളിലായി 1,000 പുതിയ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍
അബുദാബി : ഇന്‍കാസ് നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനം ആഘോഷിച്ചു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം കുട്ടികളുടെ വിവിധപരിപാടികളോടെയാണ് അബുദാബി മലയാളി സമാജത്തില്‍ ആഘോഷിച്ചത്. മലയാളി സമാജം പ്രസിഡന്റ് സലീം ചിറയ്ക്കല്‍ ഉല്‍ഘാടനം ചെയ്തു. ഇന്‍കാസ് നാഷണല്‍ ആക്ടിങ് പ്രസിഡന്റ് ബി.യേശുശീലന്‍ അധ്യക്ഷനായി. നാഷണല്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ജാബിര്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയെ ഉന്നതിയിലെത്തിക്കുന്നതില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി വഹിച്ച പങ്ക് നിസ്തുലമാണ്. അവ പുതുതലമുറക്ക് പറഞ്ഞുകൊടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പാഠപുസ്തകങ്ങളില്‍നിന്നും മാറ്റിയാലും ജനഹൃദയങ്ങളില്‍ ജവഹര്‍ലാല്‍ നെഹ്റു എന്നും നിറഞ്ഞുനില്‍ക്കുമെന്നും സംഗമം അഭിപ്രായപ്പെട്ടു.
ശിശു ദിനത്തില്‍ അബുദാബി സംസ്ഥാന കമ്മിറ്റി ഇന്‍കാസ് ബാലവേദിക്ക് തുടക്കം കുറിച്ചു. സെഷാ ഷാജഹാന് ശിശുദിന സന്ദേശം നല്കി. കേക്ക് മുറിച്ചും മധുരം വിതരണം ആഘോഷം വര്‍ണാഭമാക്കി. നിരവധി കുട്ടികള്‍ പ്രസംഗങ്ങള്‍ അവതരിപ്പിച്ചു. നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ബിജു എബ്രഹാം,സെക്രട്ടറി ടിഎം നിസാര്‍,ഇന്‍കാസ് സംസ്ഥാന പ്രസിഡന്റ് എഎം അന്‍സാര്‍,സമാജം ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍,ഇന്‍കാസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷാജികുമാര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ഷാജി ഷംസുദ്ദീന് സ്വാഗതവും അബുദാബി സംസ്ഥാന സെക്രട്ടറി അനുപ ബാനര്‍ജി നന്ദിയും പറഞ്ഞു.