
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
അബുദാബി : മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കേരളത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച എല്ലാ ഭരണകര്‍ത്താക്കളെയും നവോത്ഥാന നായകരെയും സ്മരിക്കേണ്ട ദിവസമാണ് കേരളപ്പിറവി ദിനം. അതുകൊണ്ട് തന്നെ കേരളത്തിന്റെ സ്വത്വം കാത്തുസൂക്ഷിക്കാന്‍ പ്രവാസികളായ ഓരോ മലയാളികളും പ്രതിജ്ഞാബദ്ധരാകണമെന്ന് കവിയും മലയാളം മിഷന് ഡയരക്ടറുമായ മുരുകന് കാട്ടാക്കട. കേരള സോഷ്യല്‍ സെന്ററും മലയാളം മിഷന് അബുദാബി ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
സെന്റര്‍ പ്രസിഡന്റ് എ.കെ ബീരാന്‍കുട്ടി അധ്യക്ഷനായി. ആമ്പല്‍ വിദ്യാര്‍ത്ഥിനി ജയനന്ദന രതീഷ് ചൊല്ലിക്കൊടുത്ത എം.ടി വാസുദേവന്‍നായര്‍ രചിച്ച ഭാഷാപ്രതിജ്ഞയോടെ സാംസ്കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചു. മലയാളം മിഷന് യുഎഇ കോര്‍ഡിനേറ്റര്‍ കെ.എല്‍ ഗോപി,അബുദാബി ചാപ്റ്റര്‍ ചെയര്മാന് സൂരജ് പ്രഭാകര്‍,അബുദാബി മലയാളി സമാജം പ്രസിഡന്റ് ടി.എം സലീം,ജനറല്‍ സെക്രട്ടറി ടിവി സുരേഷ്കുമാര്‍ പ്രസംഗിച്ചു. കഴിഞ്ഞ മാസം സൂര്യകാന്തി,ആമ്പല്‍,നീലക്കുറിഞ്ഞി എന്നീ ക്ലാസുകളിലേക്ക് നടന്ന ലാറ്റര്‍ എന്‍ട്രി പഠനോത്സവത്തിന്റെ റിസല്‍ട്ട് മലയാളം മിഷന് പ്രസിഡന്റ് വി.പി കൃഷ്ണകുമാര്‍ പ്രഖ്യാപിച്ചു.
2024-2026 പ്രവര്‍ത്തന വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളം മിഷന് അബുദാബി ചാപ്റ്റര്‍ ഭാരവാഹികളുടെ പേരുവിവരങ്ങള്‍ മലയാളം മിഷന് യുഎഇ കോര്‍ഡിനേറ്റര്‍ പ്രഖ്യാപിച്ചു.ചടങ്ങില്‍ മലയാളം മിഷന് അബുദാബി ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി സ്വാഗതവും കേരള സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് ആര്.ശങ്കര്‍ നന്ദിയും പറഞ്ഞു.
മെയ് മാസത്തില്‍ നടന്ന മലയാളം മിഷന് കണിക്കൊന്ന,സൂര്യകാന്തി,ആമ്പല്‍ പഠനോത്സവങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളും മലയാളം മിഷന് അബുദാബി ചാപ്റ്ററിനു കീഴില്‍ അഞ്ച് വര്‍ഷവും മൂന്ന് വര്‍ഷവും പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്കായുള്ള മൊമെന്റോകളും സമ്മാനിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ കേരള സോഷ്യല്‍ സെന്റര്‍ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ‘ദി പ്യൂപ്പിള്‍ ഓഫ് ഇന്ത്യ’ എന്ന ചിത്രീകരണത്തില്‍ പങ്കെടുത്തവരെയും, ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് സംഘടിപ്പിച്ച സംഘഗാനമത്സരത്തിലും ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന് ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തിരുവാതിര മത്സരത്തിലും സമ്മാനം നേടിയ സെന്റര്‍ വനിതാപ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു.
മലയാളം മിഷന് കുട്ടികള്‍ അവതരിപ്പിച്ച ‘മനസ് നന്നാകട്ടെ’ എന്ന പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച കലാപാരിപാടികളില്‍ വിദ്യാര്‍ഥികളും അധ്യാപകരും കേരള സോഷ്യല്‍ സെന്റര്‍ കലാവിഭാഗവും ചേര്‍ന്ന് വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചു.