
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ഫുജൈറ : 53ാമത് യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഫുജൈറ കെഎംസിസിയുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ രണ്ടിന് വൈകുന്നേരം ആറു മണിക്ക് ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ പൊതുസമ്മേളനവും സാംസ്കാരിക പരിപാടികളും നടക്കും. മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി എന്നിവര്‍ മുഖ്യാതിഥികളാകും. വിവിധ സാമൂഹിക,സാംസ്കാരിക നേതാക്കളും പങ്കെടുക്കും. പൊതുസമ്മേളനത്തിനു ശേഷം പ്രമുഖ മാപ്പിളപ്പാട്ട് ഗായകര്‍ രഹ്്നയും കൊല്ലം ഷാഫിയും നയിക്കുന്ന ഗാനമേള അരങ്ങേറും. പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമ്മറ്റികളുള്പ്പെടുന്ന സ്വാഗതസംഘം രൂപീകരിച്ചു. ഡോ.പുത്തൂര്‍ റഹ്്മാന്‍,സിറാജ് വിഎം,പിഎ ഹുസൈന് ഹാജി(രക്ഷാധികാരികള്‍) കെഎംസിസി സംസ്ഥാന പ്രസിഡന്റ് മുബാറക് കോക്കൂര്‍ ചെയര്‍മാനും ജനറല്‍ സെക്രട്ടറി ബഷീര്‍ ഉളിയില്‍ ജനറല്‍ കണ്‍വീനറും സികെ അബൂബക്കര്‍ ട്രഷററുമാണ്. സബ് കമ്മിറ്റി ഭാരവാഹികളായി യഥാക്രമം ഫൈനാന്‍സ് ചെയര്മാന്: മുഹമ്മദ് ഖിരിയ്യ, കണ്‍വീനര്‍: റാഷിദ് ജാതിയേരി, പ്രോഗ്രാം ചെയര്മാന്: അഡ്വ.മുഹമ്മദ് അലി,കണ്‍വീനര്‍: അസീസ് കടമേരി,പരസ്യം ചെയര്മാന്:റാഷിദ് മസാഫി, കണ്: സിദ്ദീഖ് ടിവി,കണ്‍വീനര്‍: നിഷാദ് വാഫി,വളണ്ടിയര്‍ ചെയര്മാന്: ഇബ്രാഹിം ആലമ്പടി,കണ്‍വീനര്‍: ഹനീഫ കൊക്കച്ചാല്‍,ഫുഡ് ചെയര്മാന്: ഹബീബ് കടവത്ത്, കണ്‍വീനര്‍: അയ്യൂബ് കാസര്‍കോട്,സ്റ്റേജ് ആന്റ് ഡെക്കറേഷന് ചെയര്മാന്: ഷൗക്കത്തലി ടികെ,കണ്‍വീനര്‍: ഹസന് ആലപ്പുഴ,ട്രാന്സ്പോര്ട്ടേഷന് ചെയര്മാന്: റഹീം കൊല്ലം,കണ്‍വീനര്‍: ഫൈസല്‍ ബാബു കുറ്റികാടന്‍ എന്നിവരെയും തിരഞ്ഞെടുത്തു.